Crime News

സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണന് ജാമ്യം

Posted on: 07 Jul 2015


തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന് കോടതി ജാമ്യം അനുവദിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ടി.എസ്. േനാബലിന്റേതാണ് ഉത്തരവ്.

മണക്കാട് സ്വദേശി റാസിഖ് അലിയെ കബളിപ്പിച്ച കേസാണ് കോടതി പരിഗണിച്ചത്. ബിജു രാധാകൃഷ്ണനെ കൂടാതെ സീരിയല്‍ നടി ശാലു മേനോനും പ്രതിയായിരുന്നു. ശാലുവിന് നേരത്തെ ജാമ്യം ലഭിച്ചു. അഭിഭാഷകനില്ലാതെ ബിജു നേരിട്ടാണ് വാദിച്ചത്. എന്നാല്‍ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷയനുഭവിച്ചുവരികയാണ്.

 

 




MathrubhumiMatrimonial