വിമാനത്താവളത്തിലെ വെടിവെപ്പ്; ഒളിവിലുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമംതുടങ്ങി
Posted on: 07 Jul 2015
കൊണ്ടോട്ടി: വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍പോയ നാലുപേര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളായ ജോമോന്‍, അബ്ദുള്‍സവാദ്, വിനോദ്കൃഷ്ണന്‍, പി.ടി.എസ്. നായര്‍, എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം റിമാന്‍ഡിലായ സണ്ണി തോമസും ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
വെടിവെപ്പുകേസില്‍ പോലീസ് പ്രതിചേര്‍ത്ത 15പേരില്‍ 11പേര്‍ നിലവില്‍ റിമാന്‍ഡിലാണ്. അക്രമക്കേസില്‍ റിമാന്‍ഡ്‌ചെയ്ത നാലു സി.ഐ.എസ്.എഫ് ജവാന്‍മാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇവര്‍ പുറത്തിറങ്ങിയിട്ടില്ല. പൊതുമുതല്‍ നശിപ്പിച്ചതിന് 5.3 ലക്ഷംവീതം കെട്ടിവെക്കണമെന്ന ഉപാധിയിലാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
ഒളിവില്‍പ്പോയവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പോലീസ് എതിര്‍ക്കും. ഇതിനുള്ളശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്.