'കുട്ടിക്കടത്ത് തടയാന്‍ കൂട്ടായ ശ്രമം വേണം'
Posted on: 07 Jul 2015
കൊച്ചി: കുട്ടിക്കടത്തെന്ന വിപത്ത് തടയാന്‍ ബന്ധപ്പെട്ട എല്ലാവരും കൂട്ടായി ശ്രമിക്കണമെന്ന് ഹൈക്കോടതി. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വന്‍ തോതില്‍ കുട്ടികളെ കൊണ്ടുവരുന്ന സംഭവം ആവര്‍ത്തിക്കുകയാണ്. നാടിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളെ ബാധിക്കുന്ന ഗൗരവമുള്ള പ്രശ്‌നമാണ് അതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
കുട്ടികളെ എങ്ങനെയാണോ വളര്‍ത്തിക്കൊണ്ടുവരുന്നത് അതുപോലെയാവും സമൂഹത്തിന്റെയും വളര്‍ച്ച. കുട്ടികളുടെ പരിപാലനം മാതാപിതാക്കളുടെ മാത്രം ചുമതലയല്ല. അക്കാര്യത്തില്‍ സമൂഹവും ഗണ്യമായ പങ്ക് വഹിക്കേണ്ടതുണ്ട്. കുട്ടികളെ നല്ല പൗരന്മാരായി വളര്‍ത്തിയെടുക്കുകയെന്നത് ഭരണഘടനയില്‍ വിഭാവനം ചെയ്യുന്ന ലക്ഷ്യമാണ്. കുട്ടി ജനിച്ചു വളരുന്ന സാഹചര്യം പ്രധാനമാണ്. കുടുംബമാണ് കുട്ടിയുടെ സ്വാഭാവിക വളര്‍ച്ചയ്ക്ക് എറ്റവും നല്ലത്.
മാതാപിതാക്കളില്ലാതെയോ മാതാപിതാക്കള്‍ക്ക് സംരക്ഷണത്തിന് സാധിക്കാതെയോ വരുമ്പോഴാണ് കുട്ടികളെ അനാഥാലയമുള്‍പ്പെടെ ആശ്രയ കേന്ദ്രങ്ങളിലാക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ സംരക്ഷണം ആവശ്യമുള്ളവരാണ്. അത്തരം കുട്ടികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാന്‍ ശിശുക്ഷേമ സമിതികള്‍ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് അനാഥാലയങ്ങളിലേക്ക് കൊണ്ടുവരുന്ന കുട്ടികള്‍ക്ക് ശിശുക്ഷേമ സമിതിയുടെ സംരക്ഷണം ആവശ്യമില്ലെന്ന അനാഥാലയ ഉടമകളുടെ വാദം കോടതി അംഗീകരിച്ചില്ല.
ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്ന് വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളെയാണ് പാലക്കാട്ട് പോലീസ് കണ്ടെത്തി തടഞ്ഞുെവച്ചത്. കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ അനാഥാലയങ്ങളിലേക്കായിരുന്നു അവരെ കൊണ്ടുവന്നത്.
പാലക്കാട്ട് കുട്ടികളെ കൊണ്ടുവന്നതിന്റെ േപരിലെടുത്ത കേസില്‍ അന്യസംസ്ഥാനത്തുനിന്നുള്ള ഏജന്‍റുമാര്‍ പ്രതികളാണ്. ഏജന്റുമാര്‍ വഴിയുള്ള കുട്ടികളെ അനാഥാലയങ്ങള്‍ സ്വീകരിച്ചത് സംഭവത്തില്‍ അനാഥാലയങ്ങളും സഹകരിച്ചുവെന്നതിന്റെ സൂചനയാണെന്ന് കോടതി വിലയിരുത്തി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിയമ വിരുദ്ധമായി കടത്തുന്നത് കുറഞ്ഞത് 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഒന്നിലധികം കുട്ടികളെ കടത്തുന്നത് 14 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ്. കേരളത്തിലേക്ക് വന്‍തോതില്‍ കുട്ടികളെ നിയമം പാലിക്കാതെ കൊണ്ടുവരുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
അനാഥാലയങ്ങളുടെയും മറ്റ് അഭയകേന്ദ്രങ്ങളുടെയും നിയന്ത്രണത്തിനുള്ള 1960-ലെ നിയമം മാത്രമാണ് തങ്ങള്‍ക്ക് ബാധകമെന്നായിരുന്നു അനഥാലയ ഉടമകളുടെ വാദം. 2000-ലെ ബാലനീതി നിയമം ബാധകമല്ലെന്നും വാദിച്ചു. എന്നാല്‍, കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങള്‍ക്കെല്ലാം കുട്ടികളുടെ സംരക്ഷണം ഉദ്ദേശിച്ചുള്ള ബാലനീതി നിയമമനുസരിച്ച് രജിസ്‌ട്രേഷന്‍ ആവശ്യമാണെന്ന് കോടതി പ്രഖ്യാപിച്ചു. 2010-ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലൂടെ തങ്ങള്‍ക്ക് ബാലനീതി നിയമത്തില്‍ നിന്ന് ഇളവിന് അര്‍ഹതയുണ്ടെന്ന അനാഥാലയങ്ങളുടെ വാദവും കോടതി തള്ളി.