
തിഹാര്‍ ജയിലില്‍ തുരങ്കമുണ്ടാക്കി രണ്ടുപേര്‍ രക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍
Posted on: 30 Jun 2015

ഒരാളെ പിന്നീട് പിടികൂടി. ജയിലിന്റെ അതിര്‍ത്തി മതിലിനടിയിലൂടെ തുരങ്കമുണ്ടാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ജയില്‍ചാടിയ രണ്ടാമനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. രാവിലെ ഹാജരെടുക്കുമ്പോഴാണ് രണ്ടുപേരുടെ കുറവ് ജയിലധികൃതരുടെ ശ്രദ്ധയിലെത്തിയത്. മോഷണക്കേസില്‍ പിടിയിലായ ഫൈസാന്‍, ജാവേദ് എന്നിവരാണ് ജയില്‍ചാടിയത്.
കുറച്ചു മാസങ്ങളായി തിഹാറിലെ ഏഴാം നമ്പര്‍ ജയിലിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി ഇവരുടെ മുറിയുടെ ഭിത്തികടന്ന് എട്ടാം നമ്പര്‍ ജയിലില്‍ എത്തുകയും അവിടെനിന്ന് അതിര്‍ത്തി മതിലിലൂടെ തുരങ്കമുണ്ടാക്കി സമീപത്തെ ഓവുചാലിലൂടെ രക്ഷപ്പെടുകയുമായിരുന്നു.
ഫൈസാനെ താമസിയാതെ പിടികൂടിയെങ്കിലും ജാവേദ് ജയിലധികൃതരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു. ജാവേദിനായുള്ള തിരച്ചില്‍ പരാജയപ്പെട്ടതോടെ ജയിലധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹരിനഗര്‍ പോലീസ് സ്റ്റേഷനില്‍ കേസെടുത്തു.
കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ജയിലധികൃതര്‍ പ്രതികരിച്ചില്ല. വൈകിയാണ് തങ്ങള്‍ക്ക് വിവരംലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ജയില്‍ചാടാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയാനുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
