Crime News

യുവതിയുടെ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ട യുവാവ് പിടിയില്‍

Posted on: 29 Jun 2015


അഗര്‍ത്തല: വിവാഹാഭ്യര്‍ഥന നിരസിച്ച കാമുകിയോടു പകരംവീട്ടാന്‍ അവരുടെ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ടയാളെ പോലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറന്‍ ത്രിപുരയിലെ ഖോവൈ സ്വദേശി അരൂപ് ദേവാണ് (24) പശ്ചിമബംഗാള്‍ സി.ഐ.ഡി.യുടെ പിടിയിലായത്.
ഇയാളുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. പശ്ചിമ ബംഗാളിലെ മാള്‍ഡയിലുള്ള യുവതിയുടെ ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ഇയാളുടെ വിവാഹാഭ്യര്‍ഥന യുവതി നിരസിച്ചു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ടത്. ഇതിനെതിരെ യുവതിയുടെ കുടുംബം പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

 

 




MathrubhumiMatrimonial