Crime News

പങ്കജ മുണ്ടെയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിന് വധഭീഷണി

Posted on: 27 Jun 2015


മുംബൈ: മഹാരാഷ്ട്ര ബി.ജെ.പി. മന്ത്രി പങ്കജ മുണ്ടെയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് തനിക്ക് വധഭീഷണിയുള്ളതായി മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. നാല്‍പ്പതിലധികം ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ചിലര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ചില സന്ദേശങ്ങളില്‍ പങ്കജ മുണ്ടെയോട് മാപ്പ് പറയണമെന്നും ആവശ്യമുണ്ടായിരുന്നു.
ഇക്കാര്യം മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയുമായി സംസാരിച്ചിട്ടുണ്ടെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു. പരാതി എഴുതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ സാവന്തിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 




MathrubhumiMatrimonial