പീഡനക്കേസിലെ ഇരയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം
Posted on: 27 Jun 2015
തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ വനിതാകമ്മീഷന്‍ നിര്‍ദേശിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ഫ്ലൂറ്റിലെ ലിഫ്റ്റില്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി നല്‍കിയ സ്ത്രീക്കാണ് സംരക്ഷണം. വനിതാകമ്മീഷന്‍ അദ്ധ്യക്ഷ കെ.സി.റോസക്കുട്ടിയുടെയും ഡയറക്ടര്‍ സക്കറിയ ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണവിഭാഗം സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് നിര്‍ദേശം നല്‍കിയത്.
ബലാത്സംഗം അടക്കമുള്ള ഗൗരവതരമായ ലൈംഗികാതിക്രമങ്ങളില്‍ ഇരകളുടെ ജീവനു ഭീഷണിയുണ്ടാകാന്‍ ഇടയുണ്ടെങ്കില്‍ പോലീസ് സംരക്ഷണം നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അതുറപ്പാക്കാന്‍ വനിതാകമ്മീഷന് ബാധ്യത ഉണ്ടെന്നും അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.