
കഞ്ചാവുകടത്ത്: രണ്ടുപേര്‍ പിടിയില്‍
Posted on: 27 Jun 2015
വണ്ടിപ്പെരിയാര്‍: കഞ്ചാവു കടത്താന്‍ ശ്രമിച്ച വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുെേപര എക്‌സൈസ്സംഘം പിടികൂടി. കൊച്ചി കുഴുപ്പള്ളി ബീച്ചില്‍ വാടേപ്പറമ്പില്‍ വിഷ്ണു(23), കൊച്ചി കൂട്ടുങ്കല്‍ചിറ രായാമരക്കാര്‍ വീട്ടില്‍ ഷജാസ്ഖാന്‍(22) എന്നിവരാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുക്കാല്‍ കിലോവീതം രണ്ടു പൊതിയിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കുമളിയില്‍നിന്ന് എറണാകുളം ബസ്സില്‍ കയറിയശേഷം വാഹനപരിശോധന അറിഞ്ഞ് പെരിയാര്‍ ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങുകയായിരുന്നു. എക്‌സൈസ്വാഹനം കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നു വാങ്ങിയതാണെന്നും കൊച്ചിയില്‍ വില്പനയ്ക്കാണ് കൊണ്ടുവന്നതെന്നും പ്രതികള്‍ പറഞ്ഞു.
