Crime News

കടകംപള്ളി ഭൂമി തട്ടിപ്പ്: ജാമ്യവ്യവസ്ഥ ഇളവ് ചെയ്യണമെന്ന ഹര്‍ജി നിരസിച്ചു

Posted on: 26 Jun 2015


തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി നിരസിച്ചു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആര്‍.രഘുവിന്റെതാണ് ഉത്തരവ്. കേസിലെ 10-ാം പ്രതി എം.എം.അബ്ദുള്‍ അഷറഫും 28-ാം പ്രതി എസ്.എം.സലീമുമാണ് ജാമ്യവ്യസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടത്. പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നായിരുന്നു പ്രധാന ജാമ്യവ്യവസ്ഥ. ഇത് ഇളവ് ചെയ്യണമെന്നതാണ് ആവശ്യം.

എം.എം.അബ്ദുല്‍ അഷറഫ് ചികിത്സാര്‍ത്ഥം തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ പുതുതായി പ്രതിചേര്‍ക്കപ്പെട്ട മുന്‍ കടകംപള്ളി വില്ലേജ് ഓഫീസര്‍ അനില്‍ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെടെ 29 പേരാണ് കേസിലെ പ്രതികള്‍. വഴുതയ്ക്കാട് സ്വദേശികളായ പ്രേംചന്ദ് ആര്‍.നായര്‍, രമാ ബി.നായര്‍, മോഹന്‍ ചന്ദ് ആര്‍.നായര്‍ എന്നിവര്‍ ഉള്‍പ്പെടെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി തട്ടിച്ചെടുത്തെന്നാണ് സി.ബി.ഐ. കേസ്.

 

 




MathrubhumiMatrimonial