പോലീസ് ഉത്തരവാദിത്വമില്ലാതെ പെരുമാറരുത് - കോടതി
Posted on: 26 Jun 2015
കൊച്ചി: കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിരുത്തരവാദപരമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് ഹൈക്കോടതി. ദയനീയമാണ് ഇത്തരം സാഹചര്യമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കി. കോലഞ്ചേരി വടയമ്പാടി തുരുത്തിക്കുന്നേല്‍ വീട്ടില്‍ സജി തുരുത്തിക്കുന്നേല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജിക്കാരനെ പുത്തന്‍കുരിശ് പോലീസ് നിയമവിരുദ്ധമായി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. ഇത് ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം പോലീസിന്റെ വിശദീകരണം സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏത് സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്റെ പേര് റൗഡി ലിസ്റ്റില്‍ വന്നതെന്ന് വിശദമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വസ്തുതാപരവും നിയമപരവുമായ സാഹചര്യം വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, കോടതിക്ക് പോലീസില്‍ നിന്ന് വളരെ ദുര്‍ബലമായ വിശദീകരണമാണ് ലഭിച്ചത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. വിശദീകരണം ദുര്‍ബലമാണെന്ന കാര്യം പുത്തന്‍കുരിശ് എസ്.ഐ.യുടെ ശ്രദ്ധയില്‍ പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.േ
കസുകളോട് പോലീസ് ഇത്തരം സമീപനം സ്വീകരിക്കുന്നത് ശരിയല്ല. ദയനീയമാണ് ഈ സാഹചര്യം. കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം കാണിക്കണം. എറണാകുളം റൂറല്‍ എസ്.പി.യുടെ കീഴിലാണ് പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍. കോടതിയുടെ ആശങ്ക എസ്.പി. ഗൗരവത്തിലെടുക്കണം. കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരാതിരിക്കാന്‍ ജാഗ്രത വേണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരം കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരാതിരിക്കാന്‍ വേണ്ട നടപടികള്‍ അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലും സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഖേനേ വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അടുത്ത മാസം മൂന്നിന് പരിഗണിക്കുന്നതിനായി മാറ്റി.