
വ്യാജലൈസന്‍സുകള്‍ നിര്‍മിച്ചുനല്‍കുന്ന മൂന്നുപേര്‍ അറസ്റ്റില്‍
Posted on: 25 Jun 2015
പാലക്കാട്: വ്യാജലൈസന്‍സ് നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസബ പോലീസ് അറസ്റ്റുചെയ്തു. പാറ സ്വദേശി രാജേഷ് (30), കൊഴിഞ്ഞാന്പാറയിലെ ബാബു എന്ന യാസര്‍ അരാഫത്ത് (30), കൊഴിഞ്ഞാന്പാറ കനകവേല്‍ നവനീത് കൃഷ്ണന്‍ (28) എന്നിവരെയാണ് ബുധനാഴ്ച വൈകീട്ട് എസ്.ഐ. സന്ദീപ് കുമാര്‍ അറസ്റ്റുചെയ്തത്. എലപ്പുള്ളി സ്വദേശിയായ സുമേഷിന്റെ പരാതിയിലാണ് അറസ്റ്റ്. 3000 രൂപവെച്ച് വാങ്ങി വ്യാജലൈസന്‍സുകള്‍ നിര്‍മിച്ചുനല്‍കുന്നെന്നാണ് പരാതി. ഇത്തരത്തില്‍ നിരവധിപേരില്‍ നിന്ന് പണം വാങ്ങി വ്യാജലൈസന്‍സുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ടെന്ന പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
