വിധിയും സ്വാതന്ത്ര്യവും
Posted on: 16 Sep 2009
ടി.കെ. ഉബൈദ്
''ഓരോ മനുഷ്യന്റെയും ഭാഗധേയം നാം അവന്റെ ചുമലില്‍തന്നെ ബന്ധിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ നാം അവന്റെ കര്‍മരേഖ പുറത്തെടുക്കുന്നു. തന്റെ മുമ്പില്‍ തുറന്നുവെക്കപ്പെട്ടതായി അവന് അതിനെ കണ്ടെത്തുന്നു. അവനോടാവശ്യപ്പെടും; നിന്റെ കര്‍മപുസ്തകം നീതന്നെ വായിച്ചുനോക്കുക, നിന്റെ ജീവിതത്തിന്റെ കണക്കുനോക്കാന്‍ ഇന്ന് നീതന്നെ മതി'' (ഖു. 17: 13,14).
ദൈവവിധിയിലും മനുഷ്യ സ്വാതന്ത്ര്യത്തിലും ഒരുപോലെ വിശ്വസിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. ത്രികാലജ്ഞാനി, വിധാതാവ്, സര്വശക്തന് തുടങ്ങിയ ദൈവിക ഗുണങ്ങളുടെ അനിവാര്യതയാണ് വിധിവിശ്വാസം. സൃഷ്ടിപ്രപഞ്ചത്തിന് സ്രഷ്ടാവ് കണിശമായ ഘടനയും പ്രവര്‍ത്തന നിയമവും നിശ്ചയിച്ചിട്ടുണ്ട്. ആ വ്യവസ്ഥയ്ക്കും നിയമത്തിനും വിധേയമായിട്ടേ പ്രപഞ്ചത്തിലെ ഓരോ അണുവിനും പ്രവര്‍ത്തിക്കാനാവൂ. അതാണ് 'വിധി.' മനുഷ്യന് സ്വതന്ത്രനായിരിക്കുക എന്നതും ദൈവത്തിന്റെ വിധിയാണ്.
നമ്മുടെ ഭാഗധേയം നമ്മുടെ ചുമലില്‍ തന്നെ കെട്ടിവച്ചരിക്കുന്നു. നമ്മെ സ്വയം നിര്‍മിക്കാന്‍ അവന് തന്നിട്ടുള്ള സ്വാതന്ത്ര്യമാണത്. നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം, തീരുമാനിക്കാം, പ്രവര്‍ത്തിക്കാം. നാം ചെയ്യുന്നതെല്ലാം സ്വയം തിരഞ്ഞെടുത്തു ചെയ്യുന്നതാണ്; ദൈവമോ അവന്റെ വിധിയോ ബലാല്ക്കാരം ചെയ്യിക്കുന്നതല്ല. സ്വാതന്ത്ര്യം അര്‍ഥവത്താകുന്നത് തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ തമ്മിലുള്ള അന്തരത്താലാണ്. നന്മയുടെയും തിന്മയുടെയും പരിണതി ഒന്നു തന്നെയാണെങ്കില്‍ അവക്കിടയില്‍ തിരഞ്ഞെടുപ്പിനിടമില്ല. കര്‍ത്താവ് കര്മഫലത്തിന് ഉത്തരവാദിയാകുന്നു. ഉത്തരവാദിത്വം അര്‍ഥവത്താകുന്നത് ഉത്തരം പറയേണ്ടതുള്ളപ്പോള്‍ - എക്കൗണ്ടബിള്‍ ആകുമ്പോള്‍ ആണ്. ഓരോ കര്‍മത്തിന്റെയും കര്‍ത്താവ് ആ കര്‍മത്തിന്റെ ഫലം അനുഭവിക്കേണ്ടതുണ്ട്. ഭൗതികജീവിതത്തിന്റെ ഫലം അനുഭവിക്കേണ്ട സന്ദര്‍ഭമാണ് മരണാനന്തര ജീവിതം. അതിനാല്‍ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യാതെയും തിരഞ്ഞെടുപ്പില്‍ തെറ്റുപറ്റായതെയുമിരിക്കാന് മനുഷ്യന് നിതാന്ത ജാഗ്രതയുള്ളവനായിരിക്കണം. ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാനുള്ള ഗൈഡന്സായിട്ടാണ് അല്ലാഹു പ്രവാചകവര്യന്മാരെ നിയോഗിച്ചിട്ടുള്ളതും വേദപുസ്തകങ്ങളവതരിപ്പിച്ചിട്ടുള്ളതും. ആ ഗൈഡന്‍സ് പ്രയോജനപ്പെടുത്തുന്നവര്ക്കേ ഏറ്റം ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയൂ.
ദൈവം നമ്മുടെ ഓരോ അനക്കവും അടക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷിക്കുക മാത്രമല്ല, രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്. ജീവിതത്തിന്റെ സൂക്ഷ്മചലനങ്ങള്‍ പോലും രേഖപ്പെടുത്തി സൂക്ഷിക്കുക എന്ന ദൈവിക നടപടിയെ പണ്ടു കാലത്ത് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. കമ്പ്യൂട്ടറിന്റെയും ഓഡിയോ-വീഡിയോ റിക്കാര്ഡിങ്ങിന്റെയും രംഗപ്രവേശത്തോടെ ഇന്നത് ഭൗതിക മനുഷ്യനു പോലും സാധ്യമാകുന്ന സംഗതിയാണെന്നുവന്നിരിക്കുന്നു. ഉയിര്ത്തെഴുന്നേല്പ്പിക്കപ്പെടുന്നവന്റെ മുമ്പില്‍ സ്വന്തം ഭൗതികജീവിതം തുടക്കംമുതല്‍ ഒടുക്കംവരെ ഒരു സ്ക്രീനിലെന്നോണം തെളിയുന്നു. അവിടെ തെറ്റും ശരിയും അപരാധവും നിരപരാധിത്വവും സ്ഥിരപ്പെടുത്താന്‍ അഭിഭാഷകരും എതിര്‍കക്ഷികളും ആവശ്യമില്ല. എല്ലാം നമ്മെ ബോധ്യപ്പെടുത്താന്‍ ആ കര്‍മപുസ്തകം തന്നെ മതിയാകും. അതു വായിക്കുന്ന അപരാധികള്‍ വിലപിച്ചു പോകും ''ഹാ കഷ്ടം ഇതെന്തൊരു പുസ്തകം! ചെറിയതോ വലിയതോ ആയ യാതൊരു ചലനവും ഇതില്‍ കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളഞ്ഞിട്ടില്ലല്ലോ'' (18:49). ദൈവം നമ്മുടെ ചുമലില്‍ കെട്ടിവെച്ച സ്വാതന്ത്ര്യത്തിന്റെ ഗൗരവമാണീ വിലാപത്തില്‍ മുഴങ്ങുന്നത്.