മലപ്പുറത്തേക്കും സ്വര്‍ണം ഒഴുകുന്നു, രണ്ട് പേര്‍ കൂടി അറസ്റ്റില്‍
Posted on: 18 Jun 2015
നെടുമ്പാശ്ശേരി: മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘവും കൊച്ചി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതായി കണ്ടെത്തി. ബുധനാഴ്ച അറസ്റ്റിലായ 2 പേരെ ചോദ്യം ചെയ്തപ്പോഴാണ് മലപ്പുറം സംഘത്തിന്റെ പങ്ക് വ്യക്തമായത്.
ഇതുവരെ പിടിയിലായവരെല്ലാം മൂവാറ്റുപുഴ സംഘത്തിനു വേണ്ടിയാണ് സ്വര്‍ണം കടത്തിയിരുന്നത്. അന്വേഷണം വ്യാപിപ്പിച്ചതോടെ കൂടുതല്‍ സംഘങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറത്തേക്കും കോടികളുടെ സ്വര്‍ണം എത്തിയതായി കണ്ടെത്തിയതിനാല്‍ അന്വേഷണം മലപ്പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സ്വര്‍ണം കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും.
മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി റിംസദ് (26), പെരുമ്പാവൂര്‍ സ്വദേശി ജീവന്‍ നായര്‍ (24) എന്നിവരാണ് കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണം കടത്ത് കേസില്‍ ബുധനാഴ്ച അറസ്റ്റിലായത്. വിമാനത്താവളത്തിലെത്തി ഇവരില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങുന്ന മലപ്പുറം സ്വദേശിയെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാകും. അറസ്റ്റിലായ റിംസദും ജീവന്‍ നായരും ചേര്‍ന്ന്്് 21 കിലോ സ്വര്‍ണം കടത്തിയതായി കണ്ടെത്തി. കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ വിമാന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരാണിരുവരും. സ്വര്‍ണക്കടത്തില്‍ ഇവരോടൊപ്പം മറ്റൊരു ജീവനക്കാരനും ഉണ്ടായിരുന്നു. ഇയാള്‍ ഇപ്പോള്‍ വിമാനത്താവളത്തില്‍ ജോലി നോക്കുന്നില്ല. ഇയാള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. അധികം വൈകാതെ പിടിയിലാകുമെന്നാണ് സൂചന.
8 കിലോ സ്വര്‍ണമാണ് ജീവന്‍ നായര്‍ മുഖേന കടത്തിയിരിക്കുന്നത്. ബാക്കി സ്വര്‍ണം കടത്തിയിരിക്കുന്നത് റിംസദ് മുഖേനയാണ്. 2 പേരെയും കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഹാജരാക്കി 22 വരെ റിമാന്‍ഡ് ചെയ്തു.