ബോംബ് നിര്‍മിച്ചത് പ്രതിരോധത്തിനെന്ന് സി.പി.എം. നേതാക്കളുടെ മൊഴി
Posted on: 18 Jun 2015
കണ്ണൂര്‍: പാനൂര്‍, പൊയിലൂര്‍ മേഖലകളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ബോംബ് നിര്‍മിച്ചതെന്ന് അറസ്റ്റിലായ നേതാക്കള്‍ പോലീസിന് മൊഴിനല്കി. ആരെയും ആക്രമിക്കുകയായിരുന്നില്ല ലക്ഷ്യം. എന്നാല്‍, തങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായാല്‍ അതിനെ നേരിടാനാണ് ബോംബ് നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നാണ് ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനും ലോക്കല്‍ കമ്മിറ്റി അംഗം വിജിത്ത് ലാലും പോലീസിന് മൊഴി നല്കിയത്.
മുതിര്‍ന്ന സി.പി.എം. നേതാക്കളുടെ അറിവോടയല്ല ഇക്കാര്യം തീരുമാനിച്ചതെന്നാണ് ഇരുവരും പറഞ്ഞത്. ചന്ദ്രനും വിജിത്ത്‌ലാലും മാത്രമേ ഇക്കാര്യം അറിഞ്ഞിരുന്നുള്ളൂ. ചന്ദ്രനായിരുന്നു എല്ലാ ഒരുക്കങ്ങളും നടത്തിയത്. സ്‌ഫോടനത്തില്‍ മരിച്ച ഷൈജുവിനോടാണ് ഇക്കാര്യം പറഞ്ഞത്. ഷൈജുവിന്റെ സുഹൃത്തുക്കളെ കൂട്ടി നിര്‍മാണംനടത്താനാണ് നിര്‍ദേശിച്ചത്. ഇതിന് എല്ലാവരെയും വിളിച്ച് കാര്യങ്ങള്‍ ഏകോപിപ്പിച്ചതും ഷൈജുവാണെന്ന് പോലീസ് പറഞ്ഞു.
സി.പി.എം. പ്രാദേശിക നേതാക്കള്‍ക്കെതിരെ കാര്യമായ മൊഴിയൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. സംഭവം നടന്ന സ്ഥലത്തെ ഒട്ടേറെപ്പേരെ പോലീസ് ചോദ്യംചെയ്തിരുന്നു. ഇവരില്‍നിന്ന് ചന്ദ്രന്‍ സ്ഥലത്തുണ്ടായിരുന്നതിനെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചു. ഇതേത്തുടര്‍ന്നുള്ള അന്വേഷണമാണ് ഇദ്ദേഹത്തിന്റെ പങ്ക് വ്യക്തമാകുന്നതിന് സഹായകമായത്.
മൊബൈല്‍ ടവര്‍ ലോക്കേഷനും ഫോണ്‍ രേഖകളുമാണ് പോലീസ് പ്രധാനമായും ആശ്രയിച്ചത്. സംഭവം നടന്ന സ്ഥലത്ത് ചന്ദ്രനുണ്ടായിരുന്നുവെന്ന് ടവര്‍ ലോക്കേഷന്‍ വ്യക്തമാക്കുന്നുണ്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ഫോണിലേക്ക് ചന്ദ്രന്‍ പലതവണ വിളിച്ചതിനും തെളിവുലഭിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ചോദ്യംചെയ്യലിലാണ് ഇരുവരും അവരുടെ പങ്ക് സമ്മതിച്ചത്.