ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് 340 പൊതി കഞ്ചാവ് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 17 Jun 2015
ല്ലം: സിനിമാ സ്‌റ്റൈലില്‍ ഓട്ടോറിക്ഷ ഓടിച്ച് കഞ്ചാവ് കടത്തിയ സംഘത്തെ എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടി. 340 പൊതി കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി.
കൊല്ലം മാടന്‍നട സുറുമിയ മന്‍സിലില്‍ സുധീര്‍ (38), തൃക്കരുവ ഞാറയ്ക്കല്‍ രശ്മി ഭവനില്‍ ബിനു (31) എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി കൊല്ലം സ്‌പെഷല്‍ സ്‌ക്വാഡിന്റെ റെയ്ഡിലാണിവര്‍ അറസ്റ്റിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം മുതല്‍ ഓട്ടോയെ പിന്തുടരുകയായിരുന്നു. റോഡിലെ ഹമ്പില്‍ത്തട്ടി ഉയര്‍ന്ന് 20 മിറ്ററോളം ദൂരം ഓടിയ ഓട്ടോ പാട്ടത്തില്‍ക്കാവ് പി.കെ.നഗറില്‍ ശ്രുതി ഭവന്റെ ഗേറ്റും തകര്‍ത്ത് വളപ്പില്‍ വീണു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നഗര്‍ നിവാസികളുടെ സഹായത്തോടെ പിടികൂടി.
കഞ്ചാവ് പൊതികളുമായി ഓട്ടോയില്‍ വരുമ്പോള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നെന്ന് എക്‌സൈസ് പറഞ്ഞു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍നിന്ന് കിട്ടിയത്. കൊല്ലം നഗരത്തില്‍മാത്രം ദിവസം 5 കിലോഗ്രാം കഞ്ചാവാണ് ഇവര്‍ വില്‍ക്കുന്നത്. കമ്പം, തേനി, തെങ്കാശി ഭാഗങ്ങളില്‍നിന്നാണ് ഇവര്‍ ഏജന്റുമാര്‍ മുഖേന കഞ്ചാവ് വാങ്ങുന്നത്. 200 ഗ്രാമിന്റെ പൊതികളാക്കിയാണ് പലതരത്തില്‍ കേരളത്തിലേക്ക് കടത്ത്. ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്ന പുനലൂര്‍ സ്വദേശിയായ സ്ത്രീയെപ്പറ്റിയും വിവരം കിട്ടിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ശ്യാംകുമാര്‍, ബി.അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ ആന്റണി, എം.മനോജ് ലാല്‍, അശ്വന്ത് സുന്ദരം, കെ.അനില്‍കുമാര്‍, റാസ്മിയ, ശാലിനി ശശി തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.