പോലീസ് വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചു
Posted on: 16 Jun 2015
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ ഏതുസമയത്തും പരിശോധന നടത്താന്‍ അധികാരമുള്ള ആഭ്യന്തര പോലീസ് വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചു. എ.ഡി.ജി.പി. എസ്. അനന്തകൃഷ്ണനാണ് ചീഫ് വിജിലന്‍സ് ഓഫീസര്‍. ഐ.ജി. സുരേഷ് രാജ് പുരോഹിത് ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി.
പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്താനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് സെല്‍ പുനരുജ്ജീവിപ്പിക്കുന്നത്.
അഴിമതിരഹിതരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സംവിധാനം പുനരുജ്ജീവിപ്പിച്ചിരിക്കുന്നത്. ഏത് പോലീസ് സ്റ്റേഷനിലും ഏതുസമയത്തും പരിശോധന നടത്താന്‍ അധികാരമുള്ള സംഘമാണിത്.
കേരളത്തിലെ പോലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പോലീസ് വിജിലന്‍സ് സെല്‍ വീണ്ടും തുടങ്ങാന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ നിര്‍ദേശം നല്‍കിയത്.
സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി.യുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച പോലീസ് ആസ്ഥാനത്ത് ഉന്നതതലയോഗം ചേര്‍ന്നു.