Crime News

കരിപ്പൂര്‍ വെടിവെപ്പ്; സി.ഐ.എസ്.എഫ് ജവാനെ പ്രതിചേര്‍ത്തു

Posted on: 14 Jun 2015


കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ സുരേഷ്‌സിങ് യാദവ് വെടിയേറ്റുമരിച്ച കേസില്‍ സി.ഐ.എസ്.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയെ പോലീസ് പ്രതിചേര്‍ത്തു
കോഴിക്കോട്ട് ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ആസ്പത്രിയില്‍നിന്ന് വിടുതല്‍നേടുന്നമുറയ്ക്ക് അറസ്റ്റുചെയ്യുമെന്ന് ഡിവൈ.എസ്.പി. എസ്. അഭിലാഷ് പറഞ്ഞു.
സീതാറാം ചൗധരിയുടെ പിസ്റ്റളില്‍നിന്നുള്ള വെടിയേറ്റാണ് സുരേഷ്‌സിങ് യാദവ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്വന്തംപിസ്റ്റളില്‍നിന്ന് കയ്യില്‍ വെടിയേറ്റാണ് ചൗധരിക്ക് പരിക്കേറ്റത്.
വിമാനത്താവളത്തില്‍ അക്രമംനടത്തി പൊതുമുതല്‍ നശിപ്പിച്ചസംഭവത്തില്‍ 25ഓളം സി.ഐ.എസ്.എഫ് ഭടന്‍മാര്‍ക്കെതിരെ കേസെടുത്തു. എയര്‍പോര്‍ട്ട് അതോറിറ്റി 53 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പോലീസ് പരിശോധിക്കും.
സംഭവസമയത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ചൗധരിയെ പ്രതിചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചത്. നേരത്തെ അഗ്നിരക്ഷാ സേനാംഗങ്ങളെ മാത്രമാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നത്. ഒമ്പത് അഗ്നിരക്ഷാ സേനാംഗങ്ങള്‍ റിമാന്‍ഡിലാണ്. ആസ്പത്രിയില്‍ കഴിയുന്ന അജികുമാറും സണ്ണി തോമസും ആസ്പത്രിവിടുന്ന മുറയ്ക്ക് അറസ്റ്റിലാകും. അജികുമാര്‍ ഒന്നാംപ്രതിയാകുമെന്നാണ് സൂചന

 

 




MathrubhumiMatrimonial