Crime News

ഗൗരവം അറിയാതെ മാന്‍കൊമ്പ് സൂക്ഷിച്ചവര്‍ നിയമക്കുരുക്കില്‍

Posted on: 08 Jun 2015


മറയൂര്‍: നിയമം അറിയില്ലായിരുന്നുവെന്നുപറയുന്നത് ഒന്നിനും ഒരു ന്യായീകരണമല്ല. എന്നാല്‍, ആചാരത്തിെന്റയും വിശ്വാസത്തിെന്റയും കൗതുകത്തിെന്റയും പേരില്‍ മാന്‍കൊമ്പ് സൂക്ഷിച്ചവരും ഇപ്പോള്‍ ജയിലിലാകുമെന്ന സ്ഥിതിയാണ്. മാന്‍കൊമ്പില്‍ നിന്ന് പൊഴിഞ്ഞുവീഴുന്ന ഭാഗങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന പതിവ് ഇന്നാട്ടിലെ പലര്‍ക്കുമുണ്ടായിരുന്നു.

മറയൂര്‍, കാന്തല്ലര്‍ മേഖലയില്‍ ചുറ്റും വനപ്രദേശമായതിനാല്‍ വനത്തെ ആശ്രയിച്ചുമാത്രമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവിടെയുള്ളവര്‍ കഴിഞ്ഞിരുന്നത്. 1980നുമുമ്പ് വനനിയമം കര്‍ക്കശമാക്കുന്നതിനുമുമ്പ് പരസ്യമായിത്തന്നെ മാന്‍കൊമ്പുകളും കാട്ടുപോത്തിന്‍കൊമ്പുകളും വനത്തില്‍നിന്ന് ശേഖരിച്ചിരുന്നു.

ചില ഗ്രാമങ്ങളില്‍ ഇത് ചില ആചാരത്തിന്റെ ഭാഗമായിരുന്നു. ഇത്തരം ഗ്രാമങ്ങളില്‍ കുട്ടികള്‍ക്കുള്ള തൊട്ടില്‍കെട്ടിയിരുന്നത് മാന്‍കൊമ്പുകളിലാണ്. അന്ന് കാട്ടില്‍ക്കിടന്നുകിട്ടിയ കൊമ്പിന്റെ ചെറുശിഖരങ്ങളാണ് റെയ്ഡ് നടത്തി പിടിച്ചെടുത്ത് ജാമ്യമില്ലാത്ത കേസ് എടുത്ത് വീട്ടുടമസ്ഥനെ ഇന്ന് തുറങ്കിലടയ്ക്കുന്നത്.

പലര്‍ക്കും ഇന്നും ഇത് നിയമനിഷേധമാണെന്നറിയില്ല. ആവശ്യമായ ബോധവത്കരണംനടത്തി നിയമക്കുരുക്കില്‍നിന്ന് രക്ഷിക്കാനുള്ള നടപടികള്‍ ചെയ്യുമെന്ന് മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍ ഡി.എഫ്.ഒ. സാബി വര്‍ഗീസ് പറഞ്ഞു.

 

 




MathrubhumiMatrimonial