മാഗി: സംസ്ഥാനത്ത് പരിശോധിക്കുന്നത് 21 ഘടകങ്ങള്‍
Posted on: 06 Jun 2015
തിരുവനന്തപുരം: വിവാദത്തിലായ മാഗി നൂഡില്‍സിന്റെ പരിശോധന സംസ്ഥാനത്ത് നടത്തുന്നത് വിശദമായി. ഈയത്തിന്റെ അളവ് കൂടാതെ മറ്റ് ലോഹങ്ങളുടെ സാന്നിധ്യം ഉള്‍െപ്പടെ 21 ഘടകങ്ങളാണ് പരിശോധിക്കുന്നത്. ഇതിനായി വെള്ളിയാഴ്ചമാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാഗിയുടെ വിവിധ ബാച്ചില്‍പെട്ട ഇരുപത്തിയെട്ടോളം സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
ആദ്യഘട്ടത്തില്‍ ഈയത്തിന്റെ അളവ് മാത്രമാണ് പരിശോധിച്ചതെങ്കില്‍ ഇപ്പോള്‍ മറ്റ് ഘടകങ്ങളും പരിശോധിക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഒഫ് ഇന്ത്യ അംഗീകരിച്ച എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ഉള്ള ലാബുകളിലാണ് ഇവ പരിശോധനയ്ക്കയച്ചിരിക്കുന്നത്.
പ്രധാനമായും ഈയം, ചെമ്പ്, നാകം, ആര്‍സെനിക്, മെര്‍ക്കുറി, ടിന്‍, കാഡ്മിയം എന്നീ ലോഹങ്ങളുടെ സാന്നിദ്ധ്യവും അവയുടെ അളവുമാണ് പരിശോധിക്കുന്നത്. ഈയത്തിന്റെ അനുവദിക്കപ്പെട്ട അളവ് ഒരു കിലോഗ്രാമിന് 2.5 മില്ലി ഗ്രാം ആണ്. നാകത്തിന്റെ അളവ് കിലോഗ്രാമിന് 50 മില്ലി ഗ്രാമുമാണ്.
ലോഹസാന്നിധ്യത്തിന് ഒപ്പം നൂഡില്‍സിന്റെ ഗുണമേന്മയും പരിശോധിക്കുന്നുണ്ട്. അഫ്ലൂടോക്‌സിന്‍, അഗാരിക് ആസിഡ്, ഹൈഡ്രോസിയാനിക് ആസിഡ്, ഹൈപ്പറിസിന്‍ തുടങ്ങിയ പ്രകൃതിദത്തമായുണ്ടാകുന്ന വിഷാംശങ്ങളുടെ അളവും പരിശോധിക്കുന്നുണ്ട്. ഇവ കൂടാതെ ജീവനുള്ളതോ ചത്തതോ ആയ കീടങ്ങളോ അവയുടെ ഭാഗങ്ങളോ ഉണ്ടോ, നിറങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ, കേടുവരാതിരിക്കാനായുള്ള വസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ, ആന്റി ഓക്‌സിഡന്റുകളുണ്ടോ തുടങ്ങിയ പരിശോധനകളും നടത്തും.
മാഗി നൂഡില്‍സ് കൂടാതെ കേരളത്തില്‍ വില്‍ക്കുന്ന മറ്റെല്ലാ ബ്രാന്റ് നൂഡില്‍സുകളും പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അവയുടെ സാമ്പിളുകള്‍ അടുത്തദിവസം മുതല്‍ ശേഖരിക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചു.

ആദ്യം നടപടി സ്വീകരിച്ചത് കേരളം
തിരുവനന്തപുരം: നെസ് ലേയുെട മാഗി നൂഡില്‍സില്‍ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കൂടുതലാണെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം നടപടി സ്വീകരിച്ചത് കേരളമാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മെയ് 26ന് സംസ്ഥാനവ്യാപകമായി പരിശോധന നടത്തുകയും ജൂണ്‍ രണ്ടിന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. നാലിന് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. വിപണിയിലുള്ള എല്ലാ ബ്രാന്‍ഡ് നൂഡില്‍സും പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.