
പെണ്‍വാണിഭ സംഘത്തില്‍ നിന്ന് ബോളിവുഡ് നടിയെ രക്ഷപ്പെടുത്തി
Posted on: 04 Jun 2015
പനാജി: മുംബൈ കേന്ദ്രീകരിച്ചുള്ള നക്ഷത്ര പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരിയെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ പിടിയില്‍നിന്ന് ബോളിവുഡ് നടിയെ രക്ഷപ്പെടുത്തി. മുബൈ സ്വദേശിനി അയേഷാ സയീദ് (30)യാണ് അറസ്റ്റിലായത്. ഒരു വെബ്‌സൈറ്റിലുള്ള ഫോണ്‍ നമ്പര്‍ വഴിയാണ് ആവശ്യക്കാരെന്ന നിലയില്‍ പോലീസ് ഇവരെ ബന്ധപ്പെട്ടത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് ബോളിവുഡ് നടിയെ ഇടനിലക്കാരി ഏര്‍പ്പാടാക്കിയത്. നടിക്ക് താമസിക്കാനായി നക്ഷത്ര ഹോട്ടലില്‍ മുറിയും ആവശ്യപ്പെട്ടിരുന്നു. ഇത് സമ്മതിച്ച് മുന്‍കൂറായി പണം നല്‍കി. തുടര്‍ന്ന് നടിയെ പനാജിയിലെ ഹോട്ടലിലെത്തിച്ചപ്പോള്‍ റെയ്ഡ് നടത്തി പോലീസ് നടിയെയും ഇടനിലക്കാരിയെയും പിടികൂടി. നടിയെ പിന്നീട് വിട്ടയച്ചു. സംഘത്തിലെ മറ്റു കൂട്ടാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
