
നാട്ടുകാര്‍ കൈകോര്‍ത്തു ഗ്രാമത്തിന്; ഇനി പുതിയ വില്ലേജ് ഓഫീസ്
Posted on: 31 May 2015

എന്തിനും ഏതിനും സര്‍ക്കാര്‍ ഫണ്ടിനെ കാത്തു നില്‍ക്കുന്ന നാടിന് പുതിയ ചരിത്രമെഴുതുകയാണ് മലപ്പുറം ജില്ലയിലെ കാരക്കുന്ന് നിവാസികള്‍.സ്വന്തം വില്ലേജ് ഓഫീസിന് ജനകീയ പങ്കാളിത്തത്തോടെ പുതിയ മുഖച്ചായ നല്‍കുകയാണ് ഈ ഗ്രാമം. 1965 ല്‍ രൂപീകൃതമായ വില്ലേജ് ഓഫീസ് ആദ്യം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.സൗകര്യങ്ങളുടെ പരിമിതികള്‍ നാട്ടുകാരെല്ലാം കുറെക്കാലം നേരിട്ടുകണ്ടതാണ്.ഇതിനെ#ാരു പരിഹാരം വോണമെന്നായിരുന്നു ഇവരുടെ ആഗ്രഹം.1985 ല്‍ കാരക്കുന്ന് തച്ചുണ്ണിയില്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു. പിന്നീട് കാര്യമായ നവീകരണം നടന്നില്ല. 2013 മെയില്‍ വില്ലേജ് ഓഫീസറായി ചുമതലയേറ്റ പി.എം. കോമു കമര്‍ ആണ് വില്ലേജ് ഓഫീസ് നവീകരണത്തിന് മുന്‍കൈയെടുത്തത്.
ഇതിനായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ആദ്യപടിയായി വിളിച്ചു. യോഗത്തില്‍ ഓഫീസ് നവീകരണത്തിന് നാട്ടുകാരെല്ലാം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സഹായമില്ലാതെ തന്നെ 1.75 ലക്ഷം രൂപ ഇവര്‍ പ്രദേശത്ത് നിന്നും പിരിച്ചെടുത്തു.ഈ തുക കൊണ്ട് ഒന്നാന്തരമൊരു ഓഫീസായി വില്ലേജ് ഓഫീസ് മാറ്റി. ഓഫീസിലെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യവും മികച്ച സേവനവും നല്‍കുക എന്നതും ഈ നവീകരണത്തിന്റെ ലക്ഷ്യമായതോടെ നാട്ടുകാര്‍ക്ക് ആര്‍ക്കും യാതൊരു പരാതിയുമില്ലാതെ ഏവരുടെയും സ്വന്തമായി മാറുകയായിരുന്നു ഈ സ്ഥാപനം.
കുറ്റമറ്റ രീതിയില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കി മറ്റ് വില്ലേജുകള്‍ക്ക് കൂടി മാതൃകയാവാന്‍ വില്ലേജ് ഓഫീസറും മറ്റ് ജീവനക്കാരും പരിശ്രമിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെങ്കില്‍ ഭൂനികുതി ഓണ്‍ലൈനായി അടക്കാനുള്ള സൗകര്യം ഒരുക്കാനും ആലോചനയുണ്ട്.
തര്‍ക്കങ്ങളും പരാതികളും പരിഹരിക്കുന്നതിന് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച വില്ലേജ് വികസനസമിതി ചേര്‍ന്ന് ഉചിതമായ തീരുമാനങ്ങള്‍ കൈകൊള്ളും. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകമാവും. നിസാര കാര്യങ്ങള്‍ക്ക് വരെ വ്യവഹാരവങ്ങളുമായി പോയി സമയം കളയുന്നത് ഒരു പരിധിവരെ ഒഴിവാകും.അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, പരാതികള്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്ററും പരാതിപ്പെട്ടിയും ഉണ്ട്. പരാതിപ്പെട്ടിയില്‍ ലഭിക്കുന്ന പരാതികള്‍ വില്ലേജ് വികസന സമിതി പരിശോധിക്കും. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ക്ക് ഇരിക്കാനും എഴുതാനുമുള്ള സൗകര്യം, കുടിവെള്ളം എന്നിവയക്കു പുറമെ വൃത്തിയുള്ള ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
പോക്ക് വരവ് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ ഉത്തരവുകള്‍ എന്നിവ എല്ലാ ദിവസവും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. വികലാംഗര്‍ക്ക് ഓഫീസിലെത്തുന്നവര്‍ക്ക് റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാലത്തിനൊത്ത് സര്‍ക്കാര്‍ ഓഫീസുകളും മാറുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാവും
8547615806 നമ്പറില്‍ വിളിച്ചാല്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ കഴിയും.വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍, ധനസഹായം, പെന്‍ഷനുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച് വിശദമായ ലഘുലേഖ വില്ലേജ് പരിധിയിലെ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഓരോ അപേക്ഷയുടെയും കൂടെ സമര്‍പ്പിക്കേണ്ട രേഖകള്‍, ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവയും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തിയാണ് ലഘുലേഖ. അവധി ദിവസങ്ങളില്‍ ലഭിക്കുന്ന ഓണല്‍ലൈന്‍ അപേക്ഷകളില്‍ രേഖാ പരിശോധന ആവശ്യമില്ലെങ്കില്‍ അന്ന്തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണെന്നും വില്ലേജ് ഓഫീസര്‍ അറിയിച്ചു. ഓഫീസിലെത്തുന്നവര്‍ക്ക് ഓഫീസ് നമ്പറുകള്‍ രേഖപ്പെടുത്തിയ വിസിറ്റിംഗ് കാര്‍ഡുകളും നല്‍കും.പരാതികളുടെ കൂമ്പാരമായി മാറുന്ന വില്ലേജ് ഓഫീസ് മുതലുളള സര്‍ക്കാര്‍ സംവിധാനത്തിന് ഔരു തിരുത്താണ് നാട്ടുകാരുടെ ഈ കൂട്ടായ്മ.
………………………………………………………………………………..
(ചിത്രവിവരണം.മലപ്പുറം ജില്ലയിലെ കാരക്കുന്ന് വില്ലേജ് ഒ#ാഫീസ് നവീകരിക്കുന്നതിന് മുമ്പും പിമ്പും)
………………………
രമേഷ്‌കുമാര്‍ വെള്ളമുണ്ട
മൊതക്കര പുത്തന്‍വീട്
കെ#ാട്ടാരക്കുന്ന് പി ഒ
വെള്ളമുണ്ട വയനാട് 670731
9447546567
