Crime News

കൂട്ടബലാത്സംഗം: പ്രതികള്‍ കേരളം വിട്ടെന്ന് സൂചന

Posted on: 31 May 2015


പീരുമേട്: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന. ഒന്നാം പ്രതിയും യുവതിയുടെ കാമുകനുമായ ഷൈജന്റെ(30) കൂട്ടുകാരായ ധര്‍മ്മജന്‍, കുട്ടന്‍, കുട്ടന്റെ ഭാര്യ കവിത എന്നിവരെയാണ് പോലീസ് തിരയുന്നത്. ഇതിനിടെ ഷൈജനെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

ബുധനാഴ്ച ഷൈജനോടൊപ്പം പാമ്പനാറിനു സമീപം വീട്ടിലെത്തിയ യുവതിയെ ഷൈജനും കുട്ടനും ധര്‍മ്മജനും ചേര്‍ന്ന് ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായ യുവതിയെ വീട്ടിലെത്തിക്കുന്നതിനായി ബൈക്കില്‍ കൊണ്ടുപോകുംവഴി കുട്ടന്‍ തെപ്പക്കുളം ഭാഗത്ത് വിജനമായ സ്ഥലത്തുവച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു. ഇതിനുശേഷം യുവതിയെ വഴിയില്‍ ഉപേക്ഷിച്ചു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്ക് പണയംവച്ച് കിട്ടിയ പണം ഉപയോഗിച്ച് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.

വ്യാഴാഴ്ച വൈകുന്നേരം അവശനിലയില്‍ റോഡരികില്‍ കണ്ട യുവതിയെ നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial