നിശാപാര്‍ട്ടിയിലെ റെയ്ഡ് : അന്വേഷണം സിനിമാ നിര്‍മ്മാതാവിലേക്ക്
Posted on: 26 May 2015
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് പാര്‍ട്ടിക്കിടെ മയക്കുമരുന്നുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പ്രമുഖ സിനിമാ നിര്‍മ്മാതാവിലേക്ക്. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും അറസ്റ്റിലായ കൊച്ചിയിലെ ഡിജെ മിഥുന്‍ പി വിലാസിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് നിര്‍മ്മാതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
കോക്കാച്ചി എന്നാണ് മിഥന്‍ ഡിജെ ലോകത്ത് അറിയപ്പെടുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്നായ ഹാഷിഷ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
സൈക്കോവിസ്‌കിയെ കൊച്ചിയിലേക്ക് ക്ഷണിച്ചത് മിഥുനാണെന്നും പോലീസ് പറയുന്നു. മയക്കുമരുന്നിന് മാര്‍ക്കറ്റ് കണ്ടെത്താനാണ് ഇയാള്‍ പാര്‍ട്ടികള്‍ നടത്തിയിരുന്നത്. പാര്‍ട്ടി നടത്തിയതിന് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്ന് മിഥന്‍ മൊഴി നല്‍കിയിട്ടുണ്ട്.
ലേമെറീഡിയന്‍ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ മയക്കുമരുന്ന് കണ്ടെടുത്ത കേസില്‍ അറസ്റ്റിലായ റഷ്യന്‍ ഗായകന്‍ സൈക്കോവ്‌സ്‌കിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചെങ്കിലും ജാമ്യക്കാരില്ലാത്തതിനാല്‍ പുറത്തിറങ്ങാനായിട്ടില്ല. കേസിലെ മറ്റ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയത് കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് പോലീസ്.