goodnews head

ഉഷയുടെ വീട്ടില്‍ കെ.എസ്.ഇ.ബി. കനിവിന്റെ വെളിച്ചമായി

Posted on: 25 May 2015




പത്തനംതിട്ട: നിര്‍ധനകുടുംബത്തിന് കനിവിന്റെ വെളിച്ചവുമായി കൈപ്പട്ടൂര്‍ വൈദ്യുതി ഓഫീസ് ജീവനക്കാര്‍ മാതൃകയായി. കൊടുമണ്‍ പഞ്ചായത്തിലെ നാലാംവാര്‍ഡിലെ തലയറ പുത്തന്‍വിളഭാഗത്തെ ലക്ഷ്മിഭവനില്‍ ഉഷയുടെ വീട്ടിലാണ് നന്മയുടെ വെളിച്ചമെത്തിയത്.
ഉഷയുടെ ഭര്‍ത്താവ് ബാലന്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് മൂന്നുവര്‍ഷംമുമ്പ് മരണമടഞ്ഞു. ഉഷ ടാപ്പിങ്‌ജോലി ചെയ്താണ് ബിരുദ വിദ്യാര്‍ഥിനിയായ മൂത്തമകള്‍ ശ്രുതിയേയും 6ാം ക്‌ളാസുകാരി ശ്രീലക്ഷ്മിയേയും പഠിപ്പിക്കുന്നത്. ഉഷയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ വൈദ്യുതി ഓഫീസ് ജീവനക്കാര്‍ പിരിവെടുത്ത് വയറിങ് പൂര്‍ത്തിയാക്കി കണക്ഷന്‍ നല്‍കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം ലളിതാഭായിയുടെ സാന്നിധ്യത്തില്‍ അസി.എന്‍ജിനിയര്‍ ആര്‍.സേതുകുമാര്‍ സ്വിച്ചോണ്‍ നടത്തി. സബ് എന്‍ജിനിയര്‍മാരായ മനോജ് ദത്ത്, മീനുകുമാര്‍, രാജേഷ്‌കുമാര്‍, പി.ജി.സന്തോഷ്, വാസുക്കുട്ടി, പി.എസ്.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial