goodnews head

സാമൂഹ്യ സേവനത്തിനായി ഭക്ഷ്യമേള

Posted on: 24 May 2015



കോഴിക്കോട്: സാമൂഹ്യ സേവനവും നല്ല ആരോഗ്യശീലവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ബോധ്യപ്പെടുത്തുകയാണ് കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ മിക്ത്ര. നാടന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തി സംഘടിപ്പിച്ച ഭക്ഷ്യമേളയിലൂടെ ലഭിയ്ക്കുന്ന ലാഭം തീരദേശമേഖലയില്‍ സാമൂഹ്യപ്രവര്‍ത്തനത്തിനായി മിക്ത്ര ഉപയോഗിയ്ക്കും.

പേരുപോലെ തനത് രുചികളുടെ ഉല്‍സവമാണ് മിക്ത്ര കോഴിക്കോട് ഒരുക്കിയിരിയ്കുന്നത്. തീരദേശമേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധസംഘടനയാണ് മിക്ത്ര.നല്ല ആരോഗ്യ ശീലം പരിയപ്പെടുത്തുന്നതിനപ്പുറം ഈ ഭക്ഷ്യമേളയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഇവിടെ നിന്ന് ലഭിയ്ക്കുന്ന ലാഭം മിക്ത്ര തീരദേശമേഖലയില്‍ ബോധവല്‍ക്കരണത്തിനായി ചെലവഴിയ്ക്കും.

രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെ രണ്ട് ദിവസം നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ ഇവിടെ തയ്യാറായിരിയ്ക്കും. ചക്കവിഭവങ്ങള്‍, വിവിധകിഴങ്ങു വിഭവങ്ങള്‍, മല്‍സ്യകറികള്‍.ജൈവപച്ചക്കറികള്‍ ..രുചിയുടെ തനത് രീതിയിലേയ്ക്ക് ഈ മേള നിങ്ങളെ കൊണ്ടുപോകും. ഒപ്പം നിങ്ങള്‍ ചിലവഴിയ്ക്കുന്ന പണത്തിന്റെ ഒരു ഭാഗം നാടിന്റെ നേട്ടത്തിനായി ഈ മേളയിലൂടെ ചെലവഴിയ്ക്കപ്പെടുന്നു. അങ്ങിനെ സാമൂഹ്യ സേവനവും നല്ല ആരോഗ്യശീലവും ജീവിത്തിന്റെ ഭാഗമാകുന്നു.





 

 




MathrubhumiMatrimonial