മാവോവാദി കേസ് പ്രതികളെ എറണാകുളം കോടതിയില്‍ ഹാജരാക്കും
Posted on: 20 May 2015
കോയമ്പത്തൂര്‍: ആവശ്യമായ സുരക്ഷാസംവിധാനമൊരുക്കാന്‍ തമിഴ്‌നാട് പോലീസ് നിസ്സഹകരിച്ച സാഹചര്യത്തില്‍ കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോവാദിനേതാവ് രൂപേഷിനെയും കൂട്ടാളി വീരമണിയെയും കര്‍ണാടകയിലെ കുടകില്‍ കോടതിയില്‍ ഹാജരാക്കാന്‍ പറ്റിയില്ല.
പ്രതികളുടെ സുരക്ഷ തമിഴ്‌നാട് പോലീസിന്റെ ചുമതലയാണെന്ന് കര്‍ണാടക പോലീസ് പറയുന്നു. ജയിലില്‍നിന്ന് ട്രാന്‍സിറ്റ്വാറന്റില്‍ വിടുന്ന പ്രതിയെ ബന്ധപ്പെട്ട കോടതിയില്‍ എത്തിക്കുക തമിഴ്‌നാട് പോലീസിന്റെ ഉത്തരവാദിത്വത്തില്‍ വേണ്ടതാണെന്ന് പറയുന്നു. കോയമ്പത്തൂരില്‍നിന്ന് കുടക്കിലേക്ക് റോഡുവഴി യാത്രയ്ക്ക് കനത്തസംരക്ഷണം വേണമെന്ന നിലപാടും കര്‍ണാടകയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നതാണ്. അതൊന്നും എളുപ്പം സാധിക്കാതെ വന്നതിനാല്‍ പ്രതികളെ കൊണ്ടുപോകുന്ന കാര്യം കര്‍ണാടക തത്കാലം ഉപേക്ഷിച്ചു.
കേരളത്തിലെ കേസുകളില്‍ ട്രാന്‍സിറ്റ്വാറന്റില്‍ ഇനി പ്രതികളെ എറണാകുളത്ത് കൊണ്ടുപോകും. മെയ് 20ന് എറണാകുളം കോടതിയില്‍ ഹാജരാക്കണം. രൂപേഷിനെയും ഷൈനയെയും കൊണ്ടുപോകാന്‍ കേരള പോലീസ് സംവിധാനമൊരുക്കുന്നുണ്ട്. തമിഴ്‌നാട് പോലീസ് സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കുടക് മടിക്കേരി പോലീസ് പരിധിയില്‍ മെയ് 26ന് പ്രതികളെ വീണ്ടും ഹാജരാക്കും.