goodnews head

അന്‍പതാം വീടിനും ഐശ്വര്യമായി ഡോ. എം.എസ്.സുനില്‍

Posted on: 19 May 2015



പത്തനംതിട്ട: സാമൂഹികപ്രവര്‍ത്തകയും അധ്യാപികയുമായ ഡോ. എം.എസ്.സുനില്‍ നേതൃത്വംനല്‍കി പണിയിച്ച അന്‍പതാംവീടിന്റെ താക്കോല്‍ദാനം നടന്നു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത താക്കോല്‍ദാനം നിര്‍വഹിച്ചു. വലിയ ദേശീയ ബഹുമതികള്‍ ഈ മഹതി അര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. അത്രവലിയ കാര്യങ്ങളാണ് വീട് നല്‍കുന്നതിലൂടെ സാക്ഷാത്കരിക്കുന്നത്.

വീടില്ലാത്തവര്‍ക്കുമുന്നില്‍ എത്തിയ മാലാഖാതുല്യയായ വ്യക്തിയാണ് ഡോ. സുനിലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ പറഞ്ഞു. അടുത്തവീടിന് താനും സഹായം നല്‍കുമെന്ന് കുര്യന്‍ വാഗ്ദാനംനല്‍കി. കൊടുമണ്‍ അങ്ങാടിക്കല്‍ പാണൂര്‍ മുരിപ്പില്‍ ഷിനുഭവനത്തില്‍ ശലോമിതങ്കപ്പന്‍ ദമ്പതിമാര്‍ക്കാണ് വീട് നല്‍കിയത്.

ജൂഡ് ആന്റണി ജോസഫാണ് ഇതിന് സഹായം നല്‍കിയത്. അന്‍പതൊന്നാംവീട് നാരങ്ങാനം വേലന്റെ മേമ്മുറിയില്‍ കമലാസനന് കൈമാറുന്നചടങ്ങും ഒപ്പമുണ്ടായി. കളക്ടര്‍ എസ്.ഹരികിഷോര്‍, ഫാ. ഷാജു സി.പാപ്പച്ചന്‍, രാജേഷ് തിരുവല്ല, പ്രദീപ് അങ്ങാടിക്കല്‍, ഷീബ സന്തോഷ്, പ്രീതി വിവേക്, കെ.പി.ജയലാല്‍, റെന്നീസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.



 

 




MathrubhumiMatrimonial