Crime News

പാലക്കാട് ജില്ലയില്‍ രണ്ട് വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍

Posted on: 19 May 2015


പാലക്കാട്: ജില്ലയില്‍ രണ്ട് വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കൊല്ലങ്കോട്ട് ചികിത്സനടത്തിയിരുന്ന ബിശ്വനാഥ് മിശ്ര (34), പുതുനഗരത്ത് ക്ലിനിക്ക് നടത്തിയ അമിത്കുമാര്‍ സര്‍ക്കാര്‍ (38)! എന്നിവരാണ് പിടിയിലായത്. ഇരുവരും ബംഗാള്‍ സ്വദേശികളാണ്. ഇരുവരെയും പിടികൂടിയ ആരോഗ്യവകുപ്പ് അധികൃതര്‍ പോലീസിന് കൈമാറുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ആര്‍.എം.ഒ. ഡോ.പത്മനാഭ െന്റ നേതൃത്വത്തില്‍ മിന്നല്‍പരിശോധന നടത്തിയത്. യുനാനി, പാരമ്പര്യ വൈദ്യമെന്നൊക്കെയുള്ള പേരിലായിരുന്നു ചികിത്സ. ഇരുവര്‍ക്കും ചികിത്സനടത്താനുള്ള വിഭ്യാഭ്യാസയോഗ്യതയോ അംഗീകാരമോ ഇല്ലെന്ന് ഡോ. പത്മനാഭന്‍ പറഞ്ഞു.

12 വര്‍ഷമായി കൊല്ലങ്കോട്ട് താമസിക്കുന്ന വിശ്വനാഥ്മിശ്ര സി.ടി. പാളയത്ത് ശാന്തിക്ലിനിക്ക് നടത്തുകയായിരുന്നു. കൊല്ലങ്കോട് പോലീസ് കേസെടുത്തു. അമിത്കുമാര്‍സര്‍ക്കാര്‍ ഒരുവര്‍ഷം മുമ്പാണ് പുതുനഗരത്ത് ചികിത്സ തുടങ്ങിയത്. സമീപ പ്രദേശങ്ങളില്‍ ഇയാള്‍ നേരത്തെ ക്ലിനിക്ക് നടത്തിയതായി പുതുനഗരം പോലീസ് അറിയിച്ചു.

 

 




MathrubhumiMatrimonial