
ഫ്രിഡ്ജില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കളവുപോയി
Posted on: 19 May 2015
മംഗളൂരു: കള്ളനെപ്പേടിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കളവുപോയി. കര്‍ണാടക നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ എന്‍ജിനീയര്‍ രമേഷിന്റെ സൂറത്കല്‍ ശ്രീനിവാസ് നഗറിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ 10-ന് െബംഗളൂരിലേക്ക് പോയ രമേഷ് യാത്രതിരിക്കുംമുമ്പ് 37 ഗ്രാം സ്വര്‍ണാഭരണങ്ങളും 18,000 രൂപയും ഫ്രിഡ്ജില്‍വെച്ച് പൂട്ടി. എന്നാല്‍ ചുമര്‍തുരന്ന് വീടിനുള്ളില്‍ പ്രവേശിച്ച കള്ളന്‍ ഫ്രിഡ്ജ് കുത്തിത്തുറന്ന് സ്വര്‍ണവും പണവുമെടുത്തു. വീട് തുറന്നിട്ടതുകണ്ട അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തിരിച്ചെത്തിയ രമേഷ് സൂറത്കല്‍ പോലീസില്‍ പരാതി നല്‍കി. മോഷണം സ്ഥിരീകരിച്ച പോലീസ് കേസ് റജിസ്റ്റര്‍ചെയ്തു.
