ബാര്‍ കോഴ: രാഷ്ട്രീയസമ്മര്‍ദ്ദമില്ല -എ.ഡി.ജി.പി.
Posted on: 16 May 2015
തിരുവനന്തപുരം: മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ േകസ് വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തിലാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് വിജിലന്‍സ് ഡയറക്ടര്‍ക്കും അഡീഷണല്‍ ഡയറക്ടര്‍ക്കും പരാതിനല്‍കി.
ബാബുവിനെതിരെയുള്ള ബാര്‍ കോഴ അന്വേഷിക്കുന്ന ഡിവൈ.എസ്.പി. എം.എന്‍.രമേശിനെതിരെയാണ് ബിജു പരാതി നല്‍കിയത്. ക്വിക് വെരിഫിക്കേഷന്‍ നടത്തുന്ന ഡിവൈ.എസ്.പി. കാര്യക്ഷമമായല്ല അന്വേഷണം നടത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.
എം.എന്‍.രമേശ് ബാറുടമകളുടെ മൊഴി നേരിട്ടാണ് എഴുതിയെടുക്കുന്നത്. മൊഴിയില്‍ പല ഭാഗങ്ങളും ബോധപൂര്‍വം വിട്ടുകളയുന്നു. ഇത് ബാബുവിനെ രക്ഷിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. മധ്യമേഖല എസ്.പി.യുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. നടത്തുന്ന അന്വേഷണം വിജിലന്‍സ് ഡയറക്ടറുടേയോ എ.ഡി.ജി.പി.യുടേയോ മേല്‍നോട്ടത്തില്‍ നടത്തിയില്ലെങ്കില്‍ സത്യം വെളിവാകില്ലെന്നും ബിജു പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം: ബാര്‍കോഴ േകസില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയസമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് വിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. താന്‍ അവധിയില്‍ പ്രവേശിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.