
പീഡനക്കേസിലെ പ്രതിക്ക് ആഡംബരക്കാറില്‍ പോലീസുമൊത്ത് സുഖയാത്ര
Posted on: 08 May 2015

കോടതി അടുക്കാറായപ്പോള്‍ ഈ കാറില്‍നിന്ന് ഇറങ്ങിയ പ്രതി മറ്റൊരു ആഡംബര ടാക്‌സിക്കാറില്‍ കയറിയാണ് കോടതിമുറ്റത്ത് എത്തിയത്. പാരമ്പര്യവൈദ്യചികിത്സയുടെ മറവില്‍ ചികിത്സെക്കത്തിയ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ഇടുക്കി പോലീസ് മേധാവിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 29ന് ഇടുക്കിസ്വദേശി പാറശ്ശേരി ജോസ് (65)നെയാണ് ഇടുക്കിപോലീസ് അറസ്റ്റ്‌ചെയ്തത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി നാടകീയരംഗങ്ങള്‍ ഉണ്ടായി. നെഞ്ചുവേദനയാണെന്ന് പ്രതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞ ആസ്പത്രിലുണ്ടായിരുന്ന സ്ത്രീകള്‍ ഇയാള്‍ക്കെതിരെ ശകാരവര്‍ഷം നടത്തി.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതിയും തള്ളിയിരുന്നു. മുവാറ്റുപുഴ ജയിലില്‍ കഴിയുന്ന പ്രതിയെ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ഇടുക്കി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരണം. ഇത്തരത്തില്‍ പ്രതിയെ കൊണ്ടുവരാനാണ് പോലീസ് പ്രതിയുടെ മകന്റെ വാഹനം ഉപയോഗിച്ചത്.
