goodnews head

പത്താം ക്ലാസുകാരുടെ വേനലവധിക്ക് വിരാമം

Posted on: 07 May 2015

ഷമീമ സലാം




പത്തനംതിട്ട: 'പുതിയ പാഠം. കഴിഞ്ഞ വര്‍ഷം ഉഴപ്പിയത് പോലെയല്ല, ഇത്തവണ നന്നായി പഠിക്കണം'. വേനലവധിക്ക് വിരാമമായതോടെ പത്താം ക്ലാസിലേക്ക് വിജയിച്ച കുട്ടികര്‍ പുതിയ പാഠങ്ങള്‍ പഠിക്കാനായി ക്ലാസുകളിലെത്തി. ഇത്തവണ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പത്താം തരത്തിലെ ക്ലാസുകള്‍ നേരത്തെയാണ് ആരംഭിച്ചത്. സ്‌കൂളിന് നൂറു മേനി വിജയം നേടി കൊടുക്കണമെന്ന വാശിയിലാണ് കുട്ടികള്‍. നേരത്തെ ക്ലാസ് തുടങ്ങിയതോടെ ഡിസംബര്‍ ആകുമ്പോഴേക്കും പാഠങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും. നൂറു മേനി വിജയം നേടാനുള്ള കഠിന പരിശ്രമത്തിലാണ് എല്ലാ സ്‌കൂളുകളും. ഇത്തവണ സ്‌കൂളിന് മുഴുവന്‍ വിഷയങ്ങളിലും ഏ പ്ലസ് നേടികൊടുക്കുമെന്ന് കുട്ടികള്‍ ഒന്നടങ്കം പറയുന്നു. ദിവസങ്ങള്‍ നീണ്ട വേനലവധിക്ക് ശേഷം നിറഞ്ഞ മനസോടെ ഇനി പഠനത്തിന്റെ നാളുകളിലേക്ക്...




 

 




MathrubhumiMatrimonial