Crime News

'ഇരളം വീരപ്പന്‍' പിടിയില്‍

Posted on: 07 May 2015


രാജാക്കാട്: ഒരു പുലിയേയും മൂന്ന് മാനിനേയും വെടിവച്ച കേസിലും നിരവധി പോലീസ് കേസുകളിലും പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന 'ഇരളം വീരപ്പന്‍' എന്നറിയപ്പെട്ടിരുന്ന വയനാട് ചേളിച്ചിറ ഇ.വി.സുനില്‍ കുമാറാണ് പിടിയിലായത്.

ചിതലത്ത് റേഞ്ച് ഇരളം ബീറ്റ് ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിലാണ് ഇയാള്‍ ഒരു പുലിയേയും മൂന്ന് മാനിനേയും വെടിവച്ചത്. ഇതുകൂടാതെ ഇയാള്‍ക്കെതിരെ നിരവധി പോലീസ് കേസുകളും നിലനില്‍ക്കുന്നുണ്ട്. ഈസാഹചര്യത്തിലാണ് ഇയാള്‍ വയനാട് ജില്ലയില്‍നിന്ന് മുങ്ങുന്നത്. തുടര്‍ന്ന് മാസങ്ങളായി ഇയാളെക്കുറിച്ച് വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ വനം വകുപ്പും പോലീസും ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ ഇയാള്‍ ഇടുക്കി ജില്ലയിലേക്ക് കടന്നിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജയഘോഷ്, പൊന്മുടി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അ.ഗിരിചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ പൂപ്പാറയില്‍നിന്ന് പിടികൂടിയത്.

ഫോറസ്റ്റ് അധികൃതര്‍ നടത്തിയ അേന്വഷണത്തില്‍ ഇയാള്‍ നാളുകളായി ചിന്നക്കനാലില്‍ ഒരു സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ജോലിനോക്കുന്നു എന്നുകണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രഹസ്യമായിനടത്തിയ നീക്കത്തിലാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. അറസ്റ്റ്‌ചെയ്ത പ്രതിയെ ഇരളം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ജെ.ജോസിന് കൈമാറി.

 

 




MathrubhumiMatrimonial