
മെഡിക്കല്‍ സീറ്റ്: കഴുകന്‍ കണ്ണുകളുമായി ഏജന്റുമാര്‍ രംഗത്ത്
Posted on: 06 May 2015
ഭവിത എ.പി
കോഴിക്കോട്: മെഡിക്കല്‍ സീറ്റ് കോഴയില്‍ കണ്ണുംനട്ട് ഏജന്റുമാരും. സീറ്റ് തരപ്പെടുത്തുന്നതില്‍ ഇടനിലക്കാരുടെ ഇടപാട് കോളേജുകളുടെ അറിവോടെ. മെഡിക്കല്‍ സീറ്റിന് നാല് ലക്ഷം രൂപ വരെയാണ് ഏജന്റുമാരുടെ കമ്മീഷന്‍.
റാങ്ക് ലിസ്റ്റില്‍ പിന്നോക്കമായേക്കാവുന്ന വിദ്യാര്‍ത്ഥിക്ക് സീറ്റെന്ന വ്യാജേനയാണ് ഇടനിലക്കാരെ സമീപിച്ചത്. പെരുന്തല്‍മണ്ണ എം ഇ എസും മുക്കം കെ എം സി ടിയും ഉള്‍പ്പടെ ആറ് പ്രമുഖ മെഡിക്കല്‍ കോളേജുകളില്‍ ഏതിലെങ്കിലുമൊന്നില്‍ സീറ്റ് തരപ്പെടുത്തി തരാമെന്നാണ് ഏജന്റിന്റെ വാഗ്ദാനം.
ഫീസും തലവരിപ്പണവും ചേര്‍ത്താണ് ഇടനിലക്കാരുടെ വിലപേശല്‍. പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് പ്രതിനിധി അറുപത്തഞ്ച് ലക്ഷം രൂപയാണ് സീറ്റിന് വില പറഞ്ഞതെങ്കില്‍ നാല് ലക്ഷം വരെ കൂട്ടിയാണ് ഇടനിലക്കാര്‍ വില നിശ്ചയിച്ചിരിക്കുന്നത്.
വസ്തു പണയപ്പെടുത്തി ലോണ്‍ തരപ്പെടുത്തിത്തരാമെന്നും ഏജന്റ് വാഗ്ദാനം നല്‍കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വീഡിയോ കാണുക.
