എല്ലാ പുരുഷന്‍മാരും മോശക്കാരാണോ?
Posted on: 05 May 2015
ഹാജറ ബി.വി
എല്ലാ പുരുഷന്‍മാരും മോശക്കാരാണോ? ചോദ്യം ചോദിക്കുന്നത് ഒരു ഹ്രസ്വ ചിത്രമാണ്.ഇതിലെന്താണ് നല്ല വാര്‍ത്ത എന്നല്ലേ?100ലൊരു പുരുഷന്‍ ചെയ്യുന്ന കുറ്റകൃത്യം ഒരു സമൂഹത്തിലെ മൊത്തം പുരുഷന്മാര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് Not every guy is a bad guy? എന്ന ഹ്രസ്വ ചിത്രം പ്രസക്തമാകുന്നത്.
ഒരു പെണ്‍ കുട്ടിക്ക് രാത്രിസമയത്ത് യാത്ര ചെയ്യേണ്ടി വരുന്നു. അവളെ ഒരാള്‍ പിന്തുടരുകയും ചെയ്യുന്നു. പ്രാണ രക്ഷാര്‍ത്ഥം പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വഴിയില്‍ വീണു പോകുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ഹ്രസ്വ ചിത്രത്തിന്റെ ഹൈലറ്റ്.
തൊട്ടടുത്തെത്തിയ സംസാരശേഷിയില്ലാത്ത ആണ്‍കുട്ടി അവള്‍ക്ക് നേരെ ഐഡി കാര്‍ഡ് നീട്ടുന്നു. പോക്കറ്റില്‍ നിന്ന വീണു പോയ ഐഡി കാര്‍ഡ് തിരികെ നല്‍കാനായിരുന്നു അവന്‍ പിന്തുടര്‍ന്നത്.
ഈ സംഭവത്തിലൂടെ ചിത്രം പറയാനുദ്ദേശിക്കുന്നത് ഇതാണ്. എല്ലാ പുരുഷന്‍മാരും മോശക്കാരല്ല, അതുപോലെ തന്നെ എല്ലാ ആണുങ്ങളും റേപ്പിസ്റ്റുകളുമല്ല
ഏപ്രില്‍ ഇരുപത്തി ഒന്‍പതിന് പുറത്തിറങ്ങിയ ചിത്രം ഇതിനോടകം 2 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.