മിന്നല്‍ പരിശോധന: 102 ഗ്യാസ് ഏജന്‍സികള്‍ക്ക് എതിരെ കേസെടുത്തു
Posted on: 05 May 2015
തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വിഭാഗം സംസ്ഥാനവ്യാപകമായി ഗ്യാസ് ഏജന്‍സികളിലും ഫില്ലിങ് സ്റ്റേഷനുകളിലും നടത്തിയ പരിശോധനയില്‍ 102 ഏജന്‍സികള്‍ക്കെതിരെ കേസ് എടുത്തു.
30 പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ചാണ് റെയ്ഡ് നടത്തിയത്. എറണാകുളത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ വാതകം നിറയ്ക്കുന്ന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ തൂക്കക്കുറവുള്ള നിരവധി സിലിണ്ടറുകള്‍ പിടിച്ചെടുത്തു.
സര്‍ക്കാര്‍ സബ്‌സിഡിയോടെ നല്‍കുന്ന എല്‍.പി.ജി. സിലിണ്ടറുകളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനുവേണ്ടി വരുംദിവസങ്ങളില്‍ പരിശോധന ഊര്‍ജിതപ്പെടുത്തുമെന്ന് കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍ അറിയിച്ചു. സംസ്ഥാനതല പരിശോധനയ്ക്ക് ലീഗല്‍ മെട്രോളജി വകുപ്പ് ദക്ഷിണമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ വേണുകുമാര്‍ നേതൃത്വം നല്‍കി.