
മകളുടെ മുഖത്ത് ആസിഡ് ഒഴിച്ച അച്ഛന്‍ അറസ്റ്റില്‍
Posted on: 01 May 2015

ബുധനാഴ്ച രാവിലെ വീടു മാറുന്നതിന്റെ ഭാഗമായി വീട്ടുസാധനങ്ങള്‍ പായ്ക്കു ചെയ്യുന്നതിനിടയിലാണ് രോഷംപൂണ്ട ചാക്കോ കപ്പില്‍ നിറച്ചുവച്ചിരുന്ന ആസിഡ് മകള്‍ക്കുനേരെ ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു. കോട്ടയം സ്വദേശിയായ ചാക്കോ വാട്ടര്‍ അതോറിറ്റിയില്‍നിന്ന് വിരമിച്ചയാളാണ്. ഭാര്യ അധ്യാപികയായി വിരമിച്ചതാണ്. മകള്‍ അലീന തൊടുപുഴ കോ-ഓപ്പറേറ്റീവ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ്.
ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്ന ഇയാള്‍ ഭാര്യയുടെയും മക്കളുടെയും മുഖത്ത് ഒഴിക്കാനായി ആസിഡ് മുമ്പേ വാങ്ങിവച്ചിരുന്നതാണെന്ന് കരുതുന്നുവെന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധനകള്‍ക്കുശേഷമേ പെണ്‍കുട്ടിയുടെ കാഴ്ച സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കണ്ണിനുപുറമെ ഇടതുകവിളും മൂക്കും പൊള്ളലേറ്റ നിലയിലാണ്. ചാക്കോയെ കാഞ്ഞാര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി.
