സുകൃതം വീട്: പ്രതീക്ഷയുടെ അഭയസ്ഥാനം
Posted on: 30 Apr 2015
എ.പി ഭവിത, മാതൃഭൂമി ന്യൂസ്
ജീവിതം ഇരുട്ടിലേക്ക് തട്ടിമാറ്റപ്പെടുമ്പോള്‍ അപ്രതീക്ഷിതമായി ചില കരങ്ങള്‍ വെളിച്ചം നല്‍കാനെത്തും. കോഴിക്കോട് സുകൃതത്തിലെ ഇരുപത്തിയഞ്ച് പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളതും ഈ കഥയാണ്. നിഷ്‌കളങ്കമായ ഈ ചിരി ഇവര്‍ക്ക് തിരിച്ചു കിട്ടുകയാണ്. ജീവിതത്തിന്റെ ഒറ്റപ്പെടലുകളില്‍ നിന്ന് പ്രതീക്ഷയുടെ പുതിയ ലോകത്തെത്തിയതിന്റെ ആശ്വാസമുണ്ട് ഓരോ കണ്ണുകളിലും. മഴയും മാമ്പഴക്കാലവും ഇപ്പോള്‍ ഇവര്‍ക്കുമുണ്ട്.
ഈ ജീവിതങ്ങള്‍ക്ക് ഇങ്ങനെ വെളിച്ചം നല്‍കാനായി ഒരു മനുഷ്യനുണ്ട്. മഹാദേവ പ്രസാദ്. കാക്കൂരിലെ സുകൃതം ഗാര്‍ഡന്‍സ് ഇവര്‍ക്കെല്ലാം വീടാണ്. മഹാദേവ പ്രസാദ് അച്ഛനും.
ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ ഇവിടെ നിന്നും കരുത്ത് ലഭിക്കുന്നുവെന്ന് അന്തേവാസിയായ ശരണ്യ പി എസ് പറഞ്ഞു.
ഒന്‍പത് വര്‍ഷം മുന്‍പാണ് സുകൃതം ആരംഭിച്ചത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. സാമൂഹ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന കുട്ടികളെയാണ് സുകൃതത്തിലേക്ക് കൈപിടിക്കുന്നതെന്ന് മഹാദേവ പ്രസാദ് വ്യക്തമാക്കി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും പരിശീലനം നല്‍കുന്നുണ്ട്.
രണ്ട് ഏക്കര്‍ സ്ഥലം സ്വന്തമാക്കി സുകൃതം. ഇനി കെട്ടിടം എന്ന സ്വപ്നത്തിന് പിറകേയാണ്. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ മാനസികവും കായികവുമായി നേരിടാന്‍ ഇവരെ പ്രാപ്തരാകുകയാണ് മഹാദേവപ്രസാദും സുകൃതവും.