
സ്വര്‍ണമാല റെയില്‍വേസ്റ്റേഷനില്‍ വെച്ച്പിടിച്ചുപറിച്ചു
Posted on: 30 Apr 2015

ബുധനാഴ്ച പുലര്‍ച്ചേ 5.15ന് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ കൊച്ചി നേവല്‍ബേസ് ഉദ്യോഗസ്ഥ നട്ടാശ്ശേരിഎസ്.എച്ച്.മൗണ്ടില്‍ കൊല്ലപ്പള്ളില്‍ വീട്ടില്‍ കൃഷ്ണകുമാരിയുടെ നാലു പവന്റെമാലയാണ് മൂന്നാമത്തെ ഫ്‌ലാറ്റുഫോമില്‍ വെച്ച് പിടിച്ചുപറിച്ചുകൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.മാലയുടെ കൂടുതല്‍ ഭാഗവുമായി മോഷ്ടാവ് കടന്നുകളഞ്ഞു.കൃഷ്ണകുമാരി ഉടന്‍ തന്നെ റെയില്‍വേ പോലീസില്‍ പരാതി നല്‍കി.തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പ്ലാറ്റുഫോമില്‍ഒളിച്ചുനിന്ന സിജുവിനെ പിടികൂടി. നഷ്ടപ്പെട്ടമാലയുടെ ഭാഗവും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
എസ്.െഎ.പി.എം.സാബു,എ.എസ്.െഎ.ഷാജന്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്‌കുമാര്‍,ജോഷി,ആര്‍.പി.എഫിലെ പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
