
വധശ്രമക്കേസ് പ്രതികള്‍ പിടിയില്‍
Posted on: 29 Apr 2015
നെടുമങ്ങാട്: കരുപ്പൂര് മല്ലമ്പ്രക്കോണം സ്വദേശിയും സെക്രട്ടേറിയറ്റ് ജീവനക്കാരനുമായ മനുശങ്കറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റിലായി. കരുപ്പൂര് പറങ്ങക്കാട് ജെ.എസ്. ഭവനില്‍ ജിതിന്‍ (22), സ്റ്റെഫിന്‍ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനവരി 23ന് രാത്രിയില്‍ കരുപ്പൂര് ഉഴപ്പാക്കോണത്തുെവച്ച് ഏഴോളം പേര്‍ ചേര്‍ന്ന് മനുശങ്കറിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കേസിലെ മറ്റു പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
