Crime News

വിജോയുടെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കണം - യുവമോര്‍ച്ച

Posted on: 29 Apr 2015


വെള്ളറട: ചിലമ്പറ അയന്തിക്കോണം തെക്കേക്കര പുത്തന്‍വീട്ടില്‍ വിജോ (27)യെ ദുരൂഹസാഹചര്യത്തില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ആര്യങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

വലിയവഴി ജങ്ഷനില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു.
അഖില്‍ ആര്‍.എസ്. അധ്യക്ഷനായിരുന്നു. എ.പി.കക്കാട്, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം മണവാരി രതീഷ്, മുക്കോലവിള രാജേഷ്, ഐ.സ്റ്റീഫന്‍, ആറ്റൂര്‍ അനില്‍കുമാര്‍, സ്വയംപ്രഭ, രമേശ്, കുമാരന്‍ തമ്പി, കീഴാറ്റൂര്‍ ഗിരീഷ് കുമാര്‍, രഞ്ജിത്ത്, പുളിയറ സുരേഷ് കുമാര്‍, കോവിലുവിള ബിനു, പുളിങ്കുടി പ്രദീപ്, വലിയവഴി ശ്രീകുമാര്‍, സന്തോഷ്, വിധുന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേസിലെ പ്രതികളെ സഹായിക്കാനായി ഭരണകക്ഷിയിലെ ചില ജനപ്രതിനിധികളുടെ ഇടപെടല്‍ കേസന്വേഷണത്തെ അട്ടിമറിക്കുന്നതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.

 

 




MathrubhumiMatrimonial