
ഭീതിയുടെ കൊടുമുടിയില്‍ നിന്നും ജീവന്റെ താഴ്‌വരയിലേക്ക്
Posted on: 28 Apr 2015

എപ്പോഴും മരണത്തോടൊപ്പം സഞ്ചരിക്കുന്നവരാണ് പര്‍വതാരോഹകര്‍. മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുള്ള യാത്രക്കിടയില്‍ ശരീരത്തില്‍ കെട്ടിയ കയറും മലഞ്ചെരുവുകളുടെ വക്കുകകളും പാറക്കഷ്ണങ്ങളുമൊക്കെയാണ് ആകെയുള്ള പിടിവള്ളി. ഹിമപാതവും മൂടല്‍ മഞ്ഞുമെക്കെ വലിയ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ കാലൊന്നു തെറ്റിയാല്‍, ശരീരത്തില്‍ കെട്ടിയ കയര്‍ മുറിഞ്ഞാല്‍ പിന്നെ മരണത്തിന്റെ ആഘാത ഗര്‍ത്തിലേക്കായിരിക്കും വീഴ്ച്ച.
പക്ഷെ ജീവിതത്തിന്റെ ഈ അനിശ്ചിതത്ത്വം തന്നെയാണ് പലപ്പോഴും ഉയരങ്ങളുടെ തോഴരായ ഇവര്‍ക്ക് ഊര്‍ജ്ജമാവാറ്. ഉദ്യോഗത്തിന്റെ പരകോടിയിലല്ല നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ അനാവശ്യമായി ഒരുപാടിടം കളയുകയാണെന്ന് പര്‍വതാരോഹകനായ ജിം വിറ്റേക്കര്‍ നല്‍കുന്ന ഉപേേദശം വ്യക്തമാക്കുന്നതും മറ്റൊന്നല്ല. പക്ഷെ പര്‍വാതാരോഹകനായ അംകുര്‍ ബാല്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ഇതൊന്നുമാവില്ല. ഭീതിയുടെ കൊടുമുടിയില്‍ നിന്ന് ജീവിതത്തിന്റെ താഴ്‌വരയിലെത്തിയ ആശ്വാസത്തിലപ്പുറം അദ്ദേഹത്തിന് പറയാന്‍ ഇപ്പോഴൊന്നുമുണ്ടാവില്ലെന്നും ഉറപ്പ്.
നേപ്പാളില്‍ ഭൂചലനമുണ്ടാവുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള യാത്രയിലായിരുന്നു ബാല്‍. ഭാര്യയും പര്‍വതാരോഹകയുമായ സംഗീതാ ബാലിന്റെ സ്‌നാഹോഷ്മളമായ യാത്രയയപ്പിന് ശേഷം എപ്പോഴും നടത്താറുള്ള ഒരു സാധാരണ യാത്ര മാത്രമായിരുന്നു ആപ്പോള്‍ അദ്ദേഹത്തിനത്. വരാന്‍ പോകുന്ന അപകടത്തെക്കുറിച്ചോ നേരിട്ടേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചോ ഒന്നും അറിയാതെയുള്ള യാത്ര.
![]() |
ഹിമാപത്തിനിടയില്‍ രണ്ട് മണിക്കൂര്‍ സഞ്ചരിച്ചതിന് ശേഷം അംകുര്‍ബാലും സംഘവും വിശ്രമിക്കുന്നു. അംകുര്‍ ബാല്‍ ഫേസ്ബുക്കില്‍ ഇട്ട ചിത്രം |
ഭൂകമ്പമുണ്ടായ ശനിയാഴ്ച്ച അതിരാവിലെയാണ് അംകുര്‍ ഭാര്യക്ക് ആദ്യ സന്ദേശമയക്കുന്നത്. 21,000 അടി ഉയരത്തിലുള്ള ക്യാമ്പ് രണ്ടില്‍ എത്താറായി എന്നായിരുന്നു സന്ദേശം. പിന്നീടാണ് നേപ്പാളിനെ ദുരന്തഭൂമിയാക്കി മാറ്റിയ ഭൂകമ്പം. പര്‍വതാരോഹകയായതിനാല്‍ മലമുകള്‍ ഭൂകമ്പമുണ്ടാക്കിയേക്കാവുന്ന അപകടങ്ങള്‍ സംഗീതാ ബാലിന് നന്നായി അറിയാമായിരുന്നു. പിന്നീട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി സംഗീത. മലമുകളില്‍ മോശം കാലവസ്ഥയും കൂട്ടം തെറ്റിയ അവസ്ഥയുമെല്ലാം പല തവണ അനുഭവിച്ചിട്ടുണ്ടെങ്കിലും ഭൂകമ്പത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന ഹിമതപാതം വളരെ കടുത്തതായിരിക്കുമെന്നതില്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല. പര്‍വതാരോഹകയെന്ന നിലയില്‍ ഒരിക്കലും നേരിട്ടിട്ടില്ലാത്ത ഭീതിയാണ് ഭാര്യയെന്ന നിലയില്‍ പിന്നീടുള്ള നിമിഷങ്ങളില്‍ സംഗീത അനുഭവിച്ചത്.
ആപ്പോഴാണ് അല്‍പ്പം ആശ്വാസം പകര്‍ന്നു കൊണ്ട് അംകുര്‍ ബാല്‍ ഒരു സാറ്റലൈറ്റ് ഫോണില്‍ നിന്നും വിളിക്കുന്നത്. പര്‍വതത്തിന് മുകളില്‍ കുലുക്കം അനുഭവപ്പെടുന്നുണ്ടെന്നും ഫോണില്‍ ബാറ്ററി കുറവായതിനാല്‍ പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് തിങ്കളാച്ച രാവിലെ വരെ യാതൊരു വിവരവും ലഭിച്ചിച്ചതുമില്ല. കുറച്ച് സമയത്തിന് ശേഷം ബാല്‍ ഉള്‍പ്പെട്ടിട്ടുള്ള മൗണ്ടേനിയറിങ്ങ് കമ്പനിയില്‍ നിന്ന് സന്ദേശമെത്തി. പ്രശ്‌നങ്ങളൊന്നുമില്ലെന്നും അംകുര്‍ സുരക്ഷിതനാണെന്നുമുള്ള സന്ദേശം അല്‍പ്പം ആശ്വാസം നല്‍കിയെങ്കിലും അംകുറുമായി സംസാരിക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ അസ്വസ്ഥയായി.
![]() |
ഫോട്ടോ: ബി.ബി.സി |
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സംഗീതാ ബാല്‍ ഉടന്‍ തന്നെ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പര്‍വതാരോഹകരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തു. പിന്നീട് നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളോടൊപ്പം എവറസ്റ്റിലെ ഹിമപാതം സംബന്ധിച്ച വാര്‍ത്തകളും പുറത്തു വരാന്‍ തുടങ്ങി. ഒരോ നിമിഷവും എരിതീയില്‍ വേവുന്ന അവസ്ഥ. ഒടുവില്‍ തിങ്കളാഴ്ച്ച രാവിലെ തന്നെ സംഗീതക്ക് ഏറെ ആശ്വാസം പകര്‍ന്നുകൊണ്ട് ആ വാര്‍ത്ത എത്തി. ക്യാമ്പ് രണ്ടില്‍ നിന്നും 19,865 അടി ഉയരത്തിലുള്ള ക്യമ്പ് ഒന്നിലേക്കെത്തിയ ശേഷം ഹെലികോപ്റ്റര്‍ വഴി തന്റെ ഭര്‍ത്താവ് ബേസ് ക്യാമ്പില്‍ സുരക്ഷിതനായി എത്തിയെന്ന് പറഞ്ഞ് നേരിട്ട് വിളിച്ചതോടെ നഷ്ടമായെന്ന് കരുതിയ ജീവിതം തിരിച്ചു ലഭിച്ച സന്തോഷത്തിലായി 51കാരിയായ സംഗീത.
ഏഴ് ഉപഭൂകണ്ഡങ്ങളിലെ ഏഴ് ദുര്‍ഘടങ്ങളായ പര്‍വതങ്ങള്‍ ഒരുമിച്ച് കീഴടക്കാന്‍ ഈ ദമ്പതികള്‍ മുമ്പ് തീരുമാനിച്ചിരുന്നു. ആഫ്രിക്കയിലെ കിളിമഞ്ചാരോ, റഷ്യയിലെ എല്‍ബ്രസ്സ്, ആന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍, ദക്ഷിണാഫ്രിക്കയിലെ അക്കോന്‍കാഗ്വാ എന്നീ പര്‍വതങ്ങള്‍ ഒരുമിച്ച് കയറിയെങ്കിലും വടക്കന്‍ അമേരിക്കയിലെ മൗണ്ട് മക്കിന്‍ലെ കയറുന്നതിനിടക്ക് പരിക്കേറ്റതിനാല്‍ സംഗീതക്ക് പിന്‍വാങ്ങേണ്ടി വന്നു. അതിന് ശേഷമാണ് ഇവര്‍ ഒറ്റക്കൊറ്റക്കുള്ള പര്‍വതാരോഹണങ്ങളിലേക്ക് തിരിഞ്ഞത്. രണ്ട് മക്കളുള്ള വളരെ മുതിര്‍ന്ന രക്ഷിതാക്കളെന്ന നിലക്ക് രണ്ട് പേര്‍ക്കും ഒരുമിച്ച് ഒരുപാടു ദിവസം വീടു വിട്ടുനില്‍ക്കുകയും ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് അംകുര്‍ ബാല്‍ ഒറ്റക്ക് എവറസ്റ്റ് കീഴടക്കാന്‍ പുറപ്പെടുന്നത്.
കടപ്പാട് ബി.ബി.സി
