goodnews head

തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരി ഹിറ്റ്‌

Posted on: 27 Apr 2015

ഷമീമ സലാം




പത്തനംതിട്ട: അവധിക്കാലമായതോടെ പത്തനംതിട്ട തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരിക്ക് കുട്ടികളുടെ തിരക്കായി. ചൂടുള്ള കാലാവസ്ഥയില്‍നിന്നു മാറി കാടിന്റെ തണുത്ത ഗന്ധം അറിയാന്‍ വിദേശികളും ഇവിടെ എത്തുന്നു. കല്ലാറിലെ ശീതപ്രവാഹമാണ് സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്ന മുഖ്യ ഘടകം. പുതുതലമുറയിലെ പലര്‍ക്കും കുട്ടവഞ്ചി സവാരി പുത്തനനുഭവമാണ്. അല്‍പ്പം സാഹസികത. കൂടുതല്‍ വിനോദം. ഇതാണ് തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരിയുടെ മുദ്രാവാക്യം.


 

 




MathrubhumiMatrimonial