
ജീവിതത്തെ സധൈര്യം നേരിട്ട് നാലു പെണ്ണുങ്ങള്‍
Posted on: 27 Apr 2015
ബവിത

വടകര: ജീവിതം സധൈര്യം നേരിടുന്ന നാല് സ്ത്രീകളാണ് വടകര പുതിയ സ്റ്റാന്റിലെത്തുന്നവര്‍ക്ക് കൊറിക്കാന്‍ കടല വില്‍ക്കുന്നത്. നാല്‍പ്പതു വര്‍ഷമായി ഇവര്‍ അധ്വാനത്തിന്റെ മഹത്വം വടകരയില്‍ വിളംബരപ്പെടുത്തുന്നു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഇവര്‍ കടല വില്‍പ്പനയുമായി വടകര ബസ്റ്റാന്റിലുണ്ട്. ജീവിതം സ്വന്തം നിലയില്‍ ഏറ്റെടുക്കേണ്ടിവരുന്നവരാണ് ഇവര്‍. ഉച്ചയ്ക്ക് 12 മണിമുതല്‍ രാത്രി 9 മണിവരെയാണ് കടല വില്‍പ്പന. സാമൂഹ്യ വിരുദ്ധരില്‍ നിന്നും ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം ഒറ്റക്കെട്ടായി നേരിടാറുണ്ടെന്ന് ഇവര്‍ പറയുന്നു.
