
മോഡലിനെ ബലാത്സംഗംചെയ്ത കേസില്‍ കൂടുതല്‍ അറസ്റ്റ്
Posted on: 25 Apr 2015
സംഭവം നടന്നത് പോലീസ് സേവനകേന്ദ്രത്തില്‍ അറസ്റ്റിലായവരില്‍ പോലീസുകാരും
മുംബൈ: മോഡലിനെ പോലീസ് സേവനകേന്ദ്രത്തില്‍വെച്ച് ബലാത്സംഗംചെയ്ത കേസില്‍ ഒരു സ്ത്രീയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇവരില്‍ മൂന്നുപേര്‍ പോലീസുകാരാണ്. 28-കാരിയായ മോഡലാണ് പരാതിക്കാരി. സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി അടുത്തുള്ള പോലീസ് സേവനകേന്ദ്രത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും കൈവശം ഉണ്ടായിരുന്ന അഞ്ച് ലക്ഷത്തോളംരൂപ കവര്‍ച്ച ചെയ്യുകയും ചെയ്തതായി മോഡലിന്റെ പരാതിയില്‍ ആരോപിക്കുന്നു.
ഈ സംഭവത്തെക്കുറിച്ച് ഏപ്രില്‍ 21-ന് പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയയ്ക്ക് എസ്.എം.എസ്. വഴി മോഡല്‍ പരാതി അയയ്ക്കുകയായിരുന്നു. പോലീസ് കമ്മീഷണര്‍ പരാതി എം.ഐ.ഡി.സി. പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. സുനില്‍ കതാപെ, സുരേഷ് സൂര്യവംശി, യോഗേഷ് പോണ്ടെ എന്നീ പോലീസുകാരും ജാവേദ് ശൈഖ്, സഞ്ജയ് രംഗെ, തന്‍വീര്‍ ഹഷ്മി, അയേഷ മാള്‍വിയ എന്നിവരുമാണ് അറസ്റ്റിലായവര്‍. എന്നാല്‍, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് പിടികൂടിയ യുവതി കള്ളപ്പരാതി ഉന്നയിക്കുകയാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. പ്രതികളെയെല്ലാം 29 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
