രണ്ടു പേര്‍ അറസ്റ്റില്‍: തമിഴ്‌നാട്ടില്‍നിന്ന് കടത്തിയ18 ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടികൂടി
Posted on: 24 Apr 2015
ചാലക്കുടി: തമിഴ്‌നാട്ടില്‍നിന്ന് പന്തളത്തേക്ക് ദേശീയപാതയിലൂടെ ടെമ്പോയില്‍ കടത്തിക്കൊണ്ടു പോകുകയായിരുന്ന 18 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഹൈവേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റിലായി. കൊഴിഞ്ഞാമ്പാറ കണിയാമ്പാറ കുരിശിങ്കല്‍ മണികണ്ഠന്‍ (32), മൈസൂര്‍കാരന്‍ ജോണ്‍ (22)എന്നിവരാണ് അറസ്റ്റിലായത്.
ചാക്കുകളില്‍ 27,000 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഹൈവേ പോലീസ് എസ്.ഐ. മുഹമ്മദ് നജീബ്, സി.പി.ഒ.മാരായ ശിവദാസ്, ഷൈന്‍കുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
പോട്ടയില്‍ പരിശോധനയ്ക്കായി കൈകാണിച്ചപ്പോള്‍ ഇവര്‍ വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് പോലീസ് ജീപ്പില്‍ ടെമ്പോയെ പിന്തുടര്‍ന്ന് ക്രസന്റ് സ്‌കൂളിന് സമീപംവച്ച് പിടികൂടുകയായിരുന്നു. പ്രതികളും ഉത്പന്നങ്ങളും െഹെവേ പോലീസ് ചാലക്കുടി പോലീസിന് കൈമാറി. പന്തളത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടു പോയതാണ് പുകയില ഉത്പന്നങ്ങളെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു.