goodnews head

അമ്മയ്ക്കുംകുഞ്ഞിനും സീറ്റ്;ഫാ.ജേക്കബ്ബിന് ആദരം

Posted on: 24 Apr 2015


പത്തനംതിട്ട: ബസ്സുകളില്‍ അമ്മയ്ക്കുംകൈക്കുഞ്ഞിനും സീറ്റ് സംവരണം കിട്ടാന്‍ നിയമപോരാട്ടം നടത്തിയ പുരോഹിതന് ആദരവ്. കടമ്മനിട്ട അന്ത്യാളന്‍കാവ് തിരുമുറ്റം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുന്നു പരിപാടി. അവിടത്തെ വികാരികൂടിയായ ഫാ. ജേക്കബ്ബ് കല്ലിച്ചേത്തിനെയാണ് ആദരിച്ചത്. കേന്ദ്ര ന്യൂനപക്ഷസമിതിഅംഗം തൈക്കൂട്ടത്തില്‍ സക്കീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപനവും ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും ഒപ്പംനടത്തി. ഫാ. ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.ഏബ്രഹാം ,ഫാ. ഷൈജു കുര്യന്‍, അഡ്വ. മാത്യൂസ് മാഠത്തേത്ത്, അഡ്വ. അനില്‍ വര്‍ഗീസ്, പോള്‍ തോമസ്, എ.ടി. മാത്യു, ടി.വി. ഏബ്രഹാം,ജോമോന്‍ അലക്‌സ്, നിതിന്‍ മണക്കാട്ടുമണ്ണില്‍, എന്നിവര്‍ പ്രസംഗിച്ചു. ഫാദര്‍ ജേക്കബ്ബ് കല്ലിച്ചേത്തിന് ഉപഹാരം നല്‍കി.


 

 




MathrubhumiMatrimonial