രേഖകളില്ലാത്ത എട്ടുലക്ഷം രൂപ പിടികൂടി; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
Posted on: 22 Apr 2015
പാലക്കാട്: വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരനില്‍നിന്ന് രേഖകളില്ല്‌ലാതെ കണ്ടെത്തിയ എട്ടുലക്ഷം റെയില്‍വേ സുരക്ഷാസേനയുടെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സംഘം പിടിച്ചെടുത്തു. ബിഹാര്‍ ഗയ സ്വദേശി സന്ദീപ് സിങ്ങിനെ ഇതോടനുബന്ധിച്ച് പിടികൂടി.
ചെന്നൈ സെന്‍ട്രല്‍-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വണ്ടിയിലെ എസ് എട്ട് കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് വടകരയ്ക്കും തലശ്ശേരിക്കും ഇടയിലാണ് സന്ദീപ് സിങ്ങിനെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയത്. കെട്ടുകളാക്കിയ എട്ടുലക്ഷം രൂപ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡിവിഷണല്‍ സുരക്ഷാകമ്മീഷണറുടെ നിര്‍ദേശമനുസരിച്ച് കണ്ണൂരിലെ ആദായനികുതിവകുപ്പ് അധികൃതര്‍ക്ക് കൈമാറി.