കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ക്ക് മര്‍ദനം
Posted on: 22 Apr 2015
മംഗളൂരു: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വിമോചിതരായ സഹോദരങ്ങളെ വാഹനത്തിലെത്തിയ ഒരുസംഘം മര്‍ദിച്ചു. പനമ്പൂര്‍ മീനകല്യയില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിനേതാവ് ഗംഗാധര്‍ പങ്കാലിനെ കൊന്ന കേസില്‍ പ്രതികളായ ഭാസ്‌കര്‍ ബൈക്കമ്പാടി (58), സഹോദരന്‍ ഹരീഷ് ബൈക്കമ്പാടി (55) എന്നിവരെയാണ് ഒരുസംഘം കൂട്ടമായി ആക്രമിച്ചത്.
അടുത്തിടെയാണ് ഇരുവരും ജയിലില്‍നിന്നിറങ്ങിയത്. കഴിഞ്ഞദിവസം ഇരുവരും ബൈക്കില്‍ മീനകല്യയിലേക്ക് വരുന്നതിനിടെ ഒരു വാഹനം ഇവരെ തടഞ്ഞു. അതില്‍നിന്ന് ഒരു സംഘം മാരകായുധങ്ങളുമായി ഇറങ്ങി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഈ സംഭവത്തില്‍ ഗംഗാധര്‍ പങ്കാലിന്റെ മക്കളും ബന്ധുക്കളുമായ വിജയലക്ഷ്മി, നയന, യാദവ് പുത്രന്‍, ഹരി, സതീഷ്, ധന്‍പാല്‍ സാലിയാന്‍, ജയരാജ് തുടങ്ങി 14 പേര്‍ക്കെതിരെ പനമ്പൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, പങ്കാലിന്റെ മക്കളായ വിജയലക്ഷ്മിയുടെയും നയനയുടെയും പരാതിയിലും പോലീസ് കേസെടുത്തു. തങ്ങള്‍ മീനകല്യയിലേക്ക് വരുന്നവഴി ഹരീഷും ഭാസ്‌കറും തങ്ങളെ ആക്രമിച്ചെന്നും അസഭ്യം വിളിച്ചെന്നുമായിരുന്നു പരാതി. വിജയലക്ഷ്മിയും നയനയും വെന്‍ലോക് ആസ്പത്രിയില്‍ ചികിത്സയും തേടിയിട്ടുണ്ട്. പനമ്പൂര്‍ പോലീസ് കേസ് അന്വേഷിക്കുന്നു.