Crime News

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു വഴിക്കുളങ്ങരയില്‍ ജനല്‍വഴി മോഷണം

Posted on: 20 Apr 2015


പറവൂര്‍: വഴിക്കുളങ്ങരയില്‍ രണ്ട് വീടുകളില്‍ മോഷണവും രണ്ടിടത്ത് മോഷണ ശ്രമവും.
വഴിക്കുളങ്ങര കല്ലാത്ത്കരിയില്‍ മാട സ്വാമിയുടെ ഭാര്യ ലക്ഷ്മിയുടെ സ്വര്‍ണമാലയാണ് പൊട്ടിച്ചത്. പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ജനല്‍പ്പാളിയിലൂടെ കൈയിട്ടാണ് മോഷ്ടാവ് മൂന്നരപ്പവന്റെ മാല പൊട്ടിച്ചത്. ശബ്ദം കേട്ടുണര്‍ന്ന ലക്ഷ്മിയും മോഷ്ടാവുമായി പിടിവലി നടന്നു. പൊട്ടിയ മാലയുടെ ഒന്നരപ്പവനോളം തിരിച്ചുകിട്ടി. ബാക്കി ഭാഗവുമായി മോഷ്ടാവ് രക്ഷപ്പെട്ടു.

ഇവരുടെ വീടിന്റെ തൊട്ടടുത്ത് കരിയില്‍ പറമ്പില്‍ വേണുവിന്റെ വീട്ടില്‍ നിന്നും രണ്ട് ഗ്രാമിന്റെ സ്വര്‍ണ മോതിരവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇവിടെ കവര്‍ച്ച നടന്നത്. ജനന്‍പ്പാളി വഴിയാണ് മോഷ്ടാവ് ഇവ എടുത്തത്.

വഴിക്കുളങ്ങര കെ.എസ്. രാജീവ്, ശശി എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് മാതൃഭൂമി ഏജന്റ് കലാധരന്റെ വീട്ടില്‍ മോഷണം നടന്നിരുന്നു.
പറവൂരില്‍ രാത്രികാല പോലീസ് പട്രോളിങ് ഊര്‍ജിതമാക്കണമെന്ന് റസിഡന്റ്്‌സ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.

 

 




MathrubhumiMatrimonial